ഫ്രഞ്ച് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്ന്‍ സൂപ്പര്‍താരം എഡിന്‍സന്‍ കവാനി ക്ലബ് വിടാനൊരുങ്ങുന്നു. അതിനു വേണ്ടി താരം അനുമതി തേടി. ക്ലബ് സ്‌പോര്‍ട്ടിങ് ഡയറക്ടറായ ലിയനാര്‍ഡോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരുക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ കവാനി ക്ലബില്‍ കാര്യമായി അവസരം ലഭിച്ചിട്ടില്ല.
ഇക്കുറി കവാനി ക്ലബ് വിടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു ഇതിനിടെയാണ് താരം തന്നെ ഇക്കാര്യത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്. മൗറോ ഇക്കാര്‍ഡി കൂടി ക്ലബില്‍ എത്തിയതോടെ കവാനിയുടെ ഭാവി ആശങ്കയിലുമാണ്. ഈ സഹചര്യത്തിലാണ് താരം ഇക്കുറി ക്ലബ് വിടുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. സ്പാനിഷ് ക്ലബ് അത്‌ലെറ്റിക്കോ മഡ്രിഡാണ് കവാനിക്കായി സജീവമായി രംഗത്തുള്ളത്. എന്നാല്‍ കവാനിയെ സ്വന്തമാക്കാനായി ഏറ്റവുമൊടുവില്‍ അത്‌ലെറ്റിക്കോ നടത്തിയ നീക്കവും പരാജയപ്പെട്ടു. അത്‌ലെറ്റിക്കോ പറയുന്ന ട്രാന്‍സ്ഫര്‍ തുക മതിയാകില്ലെന്ന നിലപാടിലാണ് പി.എസ്.ജി. ഞങ്ങള്‍ക്ക് അറ്റ്ലെറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഒരു ഓഫര്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്, ഞങ്ങള്‍ അത് സ്വീകരിച്ചില്ല. സാമ്പത്തിക തലത്തില്‍, കളിക്കാരന്റെ മൂല്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് വേണ്ടത്ര ഉയര്‍ന്നതായിരുന്നില്ല എന്ന് ലിയനാര്‍ഡോ പറഞ്ഞു
ഫെബ്രുവരിയില്‍ സൂപ്പര്‍ താരത്തിന് 33 വയസ് തികയുകയാണ് . 2013 ല്‍ സെരി എ സൈഡ് നാപോളിയില്‍ നിന്ന് പിഎസ്ജിയില്‍ ചേര്‍ന്ന കവാനി, അഞ്ച് ലീഗ് 1 കിരീടങ്ങള്‍ ഉള്‍പ്പെടെ 18 ട്രോഫികള്‍ ഏഴ് വര്‍ഷത്തെ സ്‌പെഷലില്‍ ഫ്രഞ്ച് ടീമിനൊപ്പം ഉയര്‍ത്തി. എല്ലാ മത്സരങ്ങളിലുമായി 198 ഗോളുകളുമായി ക്ലബിന്റെ എക്കാലത്തെയും റെക്കോര്‍ഡ് സ്‌കോറര്‍ കൂടിയാണ് കവാനി.
Post Your Comments