ഈ വര്‍ഷത്തെ ആദ്യ ഗ്രാന്റ് സ്ലാം ആയ ഓസ്ട്രേലിയന്‍ ഓപ്പണ് തുടക്കം. ആദ്യ ദിനമായ ഇന്ന് പുരുഷവിഭാഗത്തില്‍ അനായാസമായ തുടക്കം ആണ് പ്രമുഖ താരങ്ങള്‍ക്ക് ലഭിച്ചത്. റോജര്‍ ഫെഡറര്‍, ദ്യോകോവിച്ച് , സ്റ്റിസ്റ്റിപാസ് എന്നിവര്‍ രണഅടാം റൗണ്ടില്‍ കടന്നു.
രാവിലെ സീഡ് ചെയ്യാത്ത അമേരിക്കന്‍ താരം സ്റ്റീവ് ജോണ്‍സന് എതിരെ തന്റെ മികച്ച പ്രകടനം ആണ് സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡറര്‍ പുറത്തെടുത്തത്. അനായാസമായിരുന്നു ഫെഡററുടെ വിജയം. ഇത്തവണ ഓസ്ട്രേലിയയില്‍ മൂന്നാം സീഡ് ആയ ഫെഡറര്‍ 82 മിനിറ്റ് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വിജയിച്ചത്.. 6-3,6-2,6-2 എന്ന സ്‌കോറിന് അവസാനിച്ച മത്സരത്തില്‍ ഉടനീളം പൂര്‍ണ്ണ ആധിപത്യം ആണ് ഫെഡറര്‍ പുറത്തെടുത്തത്.
ലോക രണ്ടാം നമ്പര്‍ താരമായ നൊവാക് ദ്യോകോവിച്ചും രണ്ടാം റൗണ്ടില്‍ കടന്നു. ജര്‍മനിയുടെ ജാന്‍ ലെന്നാര്‍ഡ് സ്ട്രഫിനെയാണ് സെര്‍ബിയന്‍ താരം പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-6, 6-2, 2-6, 6-1
അതേസമയം ഈ വര്‍ഷം അടുത്ത തലമുറയില്‍ ഏറ്റവും അധികം സാധ്യത കല്‍പ്പിക്കുന്ന എ. ടി. പി ജേതാവ് കൂടിയായ ആറാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് തന്റെ തുടക്കം അതിഗംഭീരമാക്കി. സീഡ് ചെയ്യാത്ത ഇറ്റാലിയന്‍ താരം കരൂസോക്കിനെതിരെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം വിജയിച്ചാണ് താരം രണ്ടാം റൗണ്ടിലേക്ക് കടന്നത്. സ്‌കോര്‍ : 6-0,6-2,6-3
അതേസമയം ഓസ്ട്രേലിയന്‍ താരം ആന്‍ഡ്രൂ ഹാരിസിനെ മറികടന്ന് യുവ ഇറ്റാലിയന്‍ താരം എട്ടാം സീഡ് മാറ്റിയോ ബരേറ്റിനിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആയിരുന്നു ബരേറ്റിനിയുടെ ജയം. സ്‌കോര്‍ : 6-3,6-1,6-3. 18 സീഡ് ഗ്രിഗോര്‍ ദിമിത്രോവും ഓസ്ട്രേലിയന്‍ ഓപ്പണ്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അര്‍ജന്റീനയുടെ ലോണ്ടേറോക്ക് എതിരെ ആദ്യ സെറ്റ് 4-6 നു നഷ്ടമായ ശേഷം ആയിരുന്നു ദിമിത്രോവിന്റെ ജയം. സ്‌കോര്‍ : 4-6, 6-2,6-0,6-4.
Post Your Comments