
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കഴിഞ്ഞില്ല. റോഡ് ഷോ പ്രതീക്ഷിച്ചതിനേക്കാള്‍ നീണ്ടുപോയത് മൂലമാണ് പത്രിക സമര്‍പ്പിക്കാൻ കഴിയാതെ പോയത്. ചൊവ്വാഴ്ച കുടുംബത്തിനൊപ്പമെത്തി പത്രിക സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനായി സ്ഥാനാര്‍ഥി വൈകിട്ട് മൂന്നുമണിക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസില്‍ എത്തണമെന്നാണു ചട്ടം. എന്നാൽ ജനത്തിരക്ക് മൂലം വാല്മീകി മന്ദിറില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയ്ക്ക് മൂന്നു മണിക്കു മുൻപ് റിട്ടേണിംഗ് ഓഫിസറുടെ കെട്ടിടത്തിനു അടുത്ത് എത്താൻ കഴിഞ്ഞില്ല. ചൊവ്വാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം.
Post Your Comments