
നെടുങ്കണ്ടം: തൂക്കുപാലം നൂറുല്‍ ഹുദാ ജുമാ മസ്‌ജിദിൽ നിസ്കരിക്കാൻ പോയ ബി.ജെ.പി. സംസ്‌ഥാന സെക്രട്ടറി എ.കെ. നസീറിനെ മര്‍ദിച്ച സംഭവത്തില്‍ തൂക്കുപാലം വള്ളൂര്‍ താഹ മുഹമ്മദ് (29) അറസ്‌റ്റിലായി. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പൗരത്വവും ബില്ലിനെ പിന്തുണച്ചു കൊണ്ട് നസീർ നടത്തിയ പ്രചാരണങ്ങളിൽ പ്രകോപിതരായി ചിലർ അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു എന്നാണ് നസീർ പറയുന്നത്.
ഉടുമ്പന്‍ചോല നിയോജക മണ്ഡലം കമ്മിറ്റി പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചു കഴിഞ്ഞ 12നു നടത്തിയ ജനജാഗ്രത സദസ് ഉദ്‌ഘാടനം ചെയ്‌തശേഷം നൂറുല്‍ ഹുദാ ജുമാ മസ്‌ജിദില്‍ നിസ്‌കരിച്ചു മടങ്ങിവരുന്നതിനിടെയാണ് നസീറിനു മര്‍ദനമേറ്റത്.
തുടര്‍ന്നു സ്‌ഥലത്തു സംഘര്‍ഷം രൂപപ്പെട്ടിരുന്നു. വന്‍ പോലീസ് സന്നാഹം സ്‌ഥലത്ത് ഇപ്പോഴും ക്യാമ്പ് ചെയ്യുകയാണ്.
Post Your Comments