ഗൊരാഖ്പുര്‍: പൗരത്വ നിയമഭേദഗതിക്കെതിരെ സ്ത്രീകളെ മുന്നില്‍ നിര്‍ത്തി പ്രതിപക്ഷം സമരം നടത്തുന്നതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ദ്രൗപതിയുടെ വസ്ത്രാക്ഷേപമാണ് ഇപ്പോൾ നടക്കുന്നത്. ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത് ദ്രോണരും ഭീഷ്മരും അടക്കമുള്ളവര്‍ നോക്കിനില്‍ക്കുയായിരുന്നു. ഇപ്പോള്‍ രാജ്യത്തിന്റെ വസ്ത്രക്ഷേപമാണ് നടക്കുന്നത്. പ്രതിപക്ഷം എല്ലാം നോക്കി നില്‍ക്കുകയാണെന്നും അദ്ദേഹം പറയുകയുണ്ടായി.
Read also: താനല്ല, ഭരണഘടനയും രാജ്യത്തെ നിയമങ്ങളുമാണ് പ്രധാനം; ഗവർണർ
പ്രതിഷേധിക്കുന്നവര്‍ പൊതുമുതല്‍ നശി്പ്പിക്കുന്നു. കൊള്ളയടിക്കുന്നു. സ്ത്രീകളെ രംഗത്തിറക്കി അന്തരീക്ഷം മോശമാക്കാന്‍ ശ്രമിക്കുകയാണ്. സിഎഎയെ അനുകൂലിച്ച് മോദിക്ക് പോസ്റ്റ്കാര്‍ഡ് അയക്കാനും യോഗി ആവശ്യപ്പെട്ടു. രാജ്യതാല്‍പര്യമാണ് നടത്തിയതെന്ന് അദ്ദേഹത്തോട് പറയുക. ശ്രീരാമ തത്വങ്ങളാണ് നടപ്പാക്കുന്നത് എന്നും നിങ്ങളുടെ അഭയകേന്ദ്രത്തില്‍ എത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് അറിയിക്കണമെന്നും പ്രവർത്തകരോട് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments