മസ്‌ക്കറ്റ് : ഒമാനിൽ വൻ തീപിടിത്തം. ബര്‍ക വിലായത്തിലെ അല്‍ സലാഹയിൽ ഒരു വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സൗത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റ് സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെന്നു പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യകത്മല്ല. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Also read : കുവൈറ്റിൽ പ്രവാസി മലയാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
മസ്‍കറ്റ് ഗവര്‍ണറേറ്റിൽ, ബൗഷറിലുള്ള ഗാലയിൽ കഴിഞ്ഞ ദിവസം തീപിടിത്തം റിപ്പോർട്ട് ചെയ്തിരുന്നു. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേനയുടെ വന്‍ സംഘം സ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണം വിധേയമാക്കിയെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് സിവില്‍ ഡിഫന്‍സിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു.
Post Your Comments