Latest NewsKeralaNews

കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബംഗാള്‍ സ്വദേശിക്ക്; പൊലീസ് സ്റ്റേഷനില്‍ അഭയം തേടി യുവാവ്

കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ബംഗാള്‍ സ്വദേശിക്ക്. ഉത്തര്‍ ദിനജ്പുര്‍ പഞ്ചബയ്യ സ്വദേശി തജ്മുല്‍ ഹഖിനാണ് ലോട്ടറി അടിച്ചത്. ഫലം അറിഞ്ഞതോടെ ടിക്കറ്റുമായി തജ്മുല്‍ എത്തിയത് പൊലീസ് സ്റ്റേഷനിലേക്കാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്‌ഐ കെ.രഘുകുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് ടിക്കറ്റ് പരിശോധിച്ചു ഉറപ്പു വരുത്തി. പിന്നീട് എസ്‌ഐ യു.സനീഷും സംഘവും തജ്മുല്‍ ഹഖിനെയും കൂട്ടി സിന്‍ഡിക്കേറ്റ് ബാങ്ക് മാവൂര്‍ റോഡ് ശാഖയില്‍ എത്തി സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏല്‍പിച്ചു.

10 വര്‍ഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുന്ന തജ്മുല്‍ ഹഖ് കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. ഏറെക്കാലമായി ലോട്ടറി വാങ്ങല്‍ പതിവാക്കിയ ഇദ്ദേഹം, ചില ദിവസങ്ങളില്‍ 100 രൂപ വരെ ഭാഗ്യ പരീക്ഷണത്തിനു ചെലവാക്കുമെങ്കിലും ഒന്നാം സമ്മാനം കിട്ടുന്നത് ഇതാദ്യം. ഭാര്യയും 3 മക്കളുമുണ്ട്. പ്രാരബ്ധം കൊണ്ടു പൊറുതിമുട്ടുന്നതിനിടെയാണു ഭാഗ്യദേവതയുടെ കടാക്ഷം. സമ്മാനാര്‍ഹമായ ടിക്കറ്റ് സുരക്ഷിത കേന്ദ്രത്തില്‍ എത്തിക്കാന്‍ സഹായിച്ച പൊലീസിനു നന്ദി പറഞ്ഞ ഹഖ് സമ്മാനം ലഭിച്ച വിവരം നാട്ടിലെ കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം വട്ടക്കിണറില്‍ നിന്ന് ഇദ്ദേഹം വാങ്ങിയ കാരുണ്യയുടെ കെആര്‍ 431 സീരിസിലെ കെഒ 828847 നമ്പര്‍ ടിക്കറ്റിനാണു ഒന്നാം സമ്മാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button