ജംഷഡ്പൂര്‍: തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങിയ കേരളം ബ്ലാസ്റ്റേഴ്സിന് കടുത്ത നിരാശ. ജംഷഡ്പൂര്‍ എഫ്സിയാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സിനെ വീണ്ടും തോൽവിയിലേക്ക് തള്ളിയിട്ടു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ലീഡ് ചെയ്തു നിന്നെങ്കിലും അവസാന നിമിഷം ക്യാപ്റ്റന്‍ ഒഗ്ബെച്ചെയുടെ സെല്‍ഫ് ഗോളാണ് ബ്ലാസ്റ്റേഴ്സ്സിനു വിനയായത്.
.@JamshedpurFC's 6⃣-match winless run comes to an end with a thrilling victory over @KeralaBlasters ?#JFCKBFC #HeroISL #LetsFootball pic.twitter.com/7gUYbsCCkL
— Indian Super League (@IndSuperLeague) January 19, 2020
ജംഷഡ്പൂര്‍ എഫ്സിക്കായി നോയ അക്കോസ്റ്റ(*39), സെര്‍ജിയോ കാസ്റ്റ്ല്‍ (*75 പെനാൽറ്റി) എന്നിവരാണ് വിജയ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിനായി മെസ്സി ബൗളി(*11), ഒഗ്ബെച്ചെ(*56) എന്നിവരാണ് ഗോളുകൾ നേടിയത്.
What a night! What a game!?
Great play, boys! ??#JamKeKhelo #JFCKBFC pic.twitter.com/UZwsQFeUva
— Jamshedpur FC (@JamshedpurFC) January 19, 2020
ഈ മത്സരത്തിലെ തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. 13മത്സരങ്ങളിൽ 14പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ജയത്തോടെ 16 പോയന്റുമായി ആറാം സ്ഥാനത്തേക്ക് മുന്നേറിയ ജംഷഡ്പൂര്‍ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കി.
കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ ഗോവയെ വീഴ്ത്തി ഒന്നാം സ്ഥാനം എടികെ തിരിച്ച് പിടിച്ചിരുന്നു. എതിരില്ലാത്ത രണ്ട് ഗോളിനാണു എടികെയുടെ വിജയം. പ്രീതം കോട്ടാല്‍(47), ജയേഷ് റാണെ(88) എന്നിവരാണ് എടികെയുടെ വിജയ ഗോളുകൾ നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനോടേറ്റ തോല്‍വിയുടെ ക്ഷീണം തീർക്കാനും എടികെയ്ക്ക് സാധിച്ചു. ഈ ജയത്തോടെ 13മത്സരങ്ങളിൽ 24 പോയിന്റുമായി എടികെ ഗോവയെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ചു. 24പോയിന്റുമായി ഗോവ രണ്ടാമതെത്തി. 22പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Post Your Comments