Latest NewsKeralaNews

‘നാട്ടില്‍ നിരവധി പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന സംരംഭത്തോട് സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ല’: ജോണ്‍സണ്‍ – കുറിപ്പ്

65 രൂപ നിരക്കില്‍, വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തു വില്‍ക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് പകരമായി സ്വന്തം നാട്ടില്‍ ചിലവ് കുറച്ചു നിര്‍മ്മിക്കുന്ന എല്‍ഇഡി ബള്‍ബുകള്‍ 49 രൂപയ്ക്ക് വിതരണം ചെയ്യാമെന്ന വാഗ്ദാനവുമായി ജോണ്‍സണ്‍ എം എ. ഇവ വാറന്റി പിരീഡ് കഴിഞ്ഞാലും റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ നാട്ടില്‍ നിരവധി പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന ഈ സംരംഭത്തോട് സര്‍ക്കാര്‍ താല്പര്യം കാണിക്കുന്നില്ലെന്ന് ജോണ്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് വായിക്കാം; 

കേരളത്തിൽ KSEB യിലൂടെ ഒന്നരക്കോടി എണ്ണത്തോളം LED ബൾബുകൾ വിതരണം ചെയ്യുന്നു ഗവണ്മെന്റിന്റെ സഹായത്തോടെ, ഒന്നിന് 65 രൂപ തോതിൽ ഉപഭോക്താക്കളോട് ഈടാക്കുന്നു. ഈ ബൾബ് അതും വാറന്റി പീരിയഡ് കഴിഞ്ഞാൽ ഭൂമിയിൽ മാലിന്യം ആയി തീരുകയും ചെയ്യും. ഏകദേശം ഒരു 100 കോടി രൂപയുടെ ഇടപാട്. ഒന്നര കോടിയോളം ബൾബ് ഉണ്ടെങ്കിൽ KSEB യുടെ സഹായത്തോടെ 9W led bulb 49 രൂപയ്ക്ക് വിതരണം ചെയ്യാൻ എനിക്ക് സാധിക്കും.

നമ്മുടെ നാട്ടിലെ LED bulb നമ്മുടെ കയ്യിൽ നിന്നും അന്താരാഷ്ട്ര കുത്തകകളുടെ കയ്യിൽ അകപ്പെട്ടു പോയതിനാൽ അതിനു ഒരു പരിഹാരം എന്ന നിലയ്ക്ക്, എന്റെ സ്ഥാപനത്തിന്റെ 25ആം വാർഷികത്തോടു അനുബന്ധിച്ചു 2016 ഇൽ “നമ്മുടെ ജനതയ്ക്കു തൊഴിൽ നമ്മുടെ തന്നെ ഉപയോഗം” എന്ന സംരംഭത്തിലൂടെ വനിതാ സംരംഭകർക്ക് LED bulb നിർമ്മാണ യൂണിറ്റ് ആരംഭിക്കാനുള്ള എല്ലാ സാങ്കേതിക സഹായവും മെറ്റീരിയലും ടൂൾസും ഒക്കെ നൽകി. ഇപ്പോൾ 5 യൂണിറ്റ് പ്രവർത്തനസജ്ജം ആണ്. ഇനി അഞ്ഞൂറോളും യൂണിറ്റ് 2020-21 ലേക്ക് ആരംഭിക്കാനുള്ള പ്രവർത്തനം നടന്നു വരുന്നു, ഇതിൽ 1 യൂണിറ്റ് പഞ്ചായത്തിന്റെയും 1 യൂണിറ്റ് ബ്ലോക്ക് പഞ്ചായത്തിന്റെയും സാമ്പത്തിക സഹായത്താലാണ് ആരംഭിച്ചിരിക്കുന്നത്.

2004 ൽ LED bulb ലോകത്തിൽ ആദ്യമായി വെളിച്ചതിനായി ഉപയോഗിക്കാം എന്ന രീതിയിൽ ഞാൻ വികസിപ്പിച്ചെടുത്ത അന്ന് മുതൽ നമ്മുടെ കേരള ഗവണ്മെന്റിനോട് ഇതിന്റെ എല്ല വിശദമായ വിവരണങ്ങളും അറിയിക്കുകയും ഇത് നിർമ്മിച്ചു ജനങ്ങൾക്ക് നാൽകാൻ വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്ത് തരണമെന്ന് അന്ന് മുതൽ ഇന്ന് വരെ ഉള്ള എല്ലാ ഭരണകർത്തകളോടും ആവശ്യപ്പെട്ടിട്ടും, മാറി മാറി വന്ന ഗവണ്മെന്റുകൾ യാതൊരു സഹായവും എനിക്ക് ചെയ്തു തന്നിട്ടില്ല.

എന്റെ ബൾബ് ടെസ്റ്റ് ചെയ്ത് EMC kerala 2008 ൽ സർട്ടിഫിക്കറ്റ് നൽകുകയും, LED bulb ജനങ്ങൾ ഉപയോഗിക്കണം എന്ന് നിർദ്ദേശിക്കുകയും ചെയ്തതാണ്. ഇത്രയൊക്കെ വ്യക്തമായ അറിവ് ഈ ഗവണ്മെന്റിന് ഉണ്ടായിട്ടും ആരുടെയൊക്കെയോ വ്യക്തി താത്പര്യങ്ങളുടെ പേരിൽ എന്റെ ഈ ഉത്പന്നത്തെ പൂർണമായി അവഗണിച്ചു കൊണ്ട് ചൈനയിൽ വച്ച് മൊത്തമായി നിർമ്മിച്ചു കൊണ്ടു വന്ന മറ്റു വൻകിട കുത്തകകളുടെ താല്പര്യപ്രകാരം ആണ് LED bulb ഇപ്പോൾ വിതരണം ചെയ്യാൻ പോകുന്നത്.

എന്റെ സഹകരണത്തോട് കുടി ഈ വനിതാ സംരംഭകർ നിർമ്മിക്കുന്ന LED ബൾബുകൾ സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് ഇതിനു മുന്നേ എത്രയോ പ്രാവശ്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. ഈ യൂണിറ്റുകളിൽ നിർമ്മിക്കുന്ന ബൾബ് വിതരണം ചെയ്യുകയാണെങ്കിൽ വാറന്റി പീരീഡ് കഴിഞ്ഞാലും റിപ്പയർ ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആണ് നിർമ്മിച്ചിരിക്കുന്നത് അത് മാത്രമല്ല ഇന്ന് തൊഴിൽ ഇല്ലായ്മ വളരെ അധികം ഉള്ള ഈ കേരളത്തിൽ പതിനായിരക്കണക്കിന് ആൾക്കാർക്ക് തൊഴിലും നാടിന്റെ ഉന്നമനവും ഉണ്ടാക്കുന്ന ഈ പദ്ധതിയാണ് ഇന്ന് പൂർണമായും അവഗണിച്ചിരിക്കുന്നത്.

ഞാൻ ഇതിനു എതിരെ ഏതെല്ലാം വിധത്തിൽ പൊരുതാവോ ആ വിധത്തിലൊക്കെ പൊരുതി നമ്മുടെ നാടിനു വേണ്ടി ഈ വനിതാ സംരംഭകരുടെ പദ്ധതികൾ നടപ്പിലാക്കിക്കാൻ പരിശ്രമിക്കും. അതിനു മുന്നോടി ആയിട്ടാണ് കഴിഞ്ഞ ദിവസം ഞാൻ പത്രസമ്മേളനം നടത്തി ഈ വിവരം അറിയിച്ചിരിക്കുന്നത്. KSEB യിലൂടെ നാട്ടിലെ ജനങ്ങളെ പച്ചയ്ക്ക് വഞ്ചിച്ച് വൻ ലോബികൾ നടത്തുന്ന ഈ കുതന്ത്രത്തെ നമ്മുടെ നാട്ടിലെ ജനങ്ങൾ തിരിച്ച് അറിയുകയും അതിൽ അകപ്പെടാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇതിൽ രാഷ്ട്രീയം കലർത്താതെ നമ്മുടെ നാടിന്റെ വിഷയമായി കണ്ടു ഇതിനോട് എല്ലാവരും സഹകരിക്കണം. Johnson M A- 9744525892

https://www.facebook.com/permalink.php?story_fbid=818313661913522&id=100012046869152

shortlink

Related Articles

Post Your Comments

Related Articles


Back to top button