മൂന്നാം ഏകദിനം ജയിച്ച് പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഇന്നിറങ്ങുന്നു. പരിക്കേറ്റ ധവാന്റെയും രോഹിത് ശര്‍മയുടെയും കാര്യത്തിലാണ് ആരാധകര്‍ ആശങ്കപ്പെടുന്നത്. എന്നാല്‍ ഇരുവരും അതിവേഗം സുഖം പ്രാപിക്കുന്നതായി ബിസിസിഐ വ്യക്തമാക്കിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട് . അതേസമയം ഇരുവരും കളിക്കുന്നകാര്യം ഇന്ന് മാത്രമെ ഉറപ്പാകു.മത്സരം ഇന്ന് ബംഗലൂരുവില്‍ 1.30 നാണ് തുടങ്ങുക.
രോഹിതിന്റെ പരിക്ക് അത്ര സാരമുള്ളതല്ലെന്ന്് മത്സരശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെ വ്യക്തമാക്കിയിരുന്നു. ഓസീസ് ഇന്നിംഗ്‌സിലെ 43-ാം ഓവറില്‍ ബൗണ്ടറി തടയാനുള്ള ശ്രമിത്തിനിടെയായിരുന്നു് രോഹിതിന്റെ തോളിന് പരിക്കേറ്റത്. അതേസമയം ബാറ്റിംഗിനിടെ പാറ്റ് കമിന്‍സിന്റെ പന്ത് ഇടുപ്പില്‍ തട്ടിയാണ് ധവാന് പരിക്കേറ്റത്. അദ്ദേഹം പിന്നീട് ഫീല്‍ഡിംഗിന് ഇറങ്ങിയതുമില്ല.. ഇരുവരും അതിവേഗം സുഖം പ്രാപിക്കുന്നതായും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു.
ഇരുവരും കളിച്ചില്ലെങ്കില്‍ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാവും നല്‍കുക. ഇരു ടീമുകള്‍ക്ക് പരമ്പര നേടേണ്ടതിനാല്‍ ഏറെ നിര്‍ണായകമാണ് ഈ അവസാന മത്സരം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ 10 വിക്കറ്റിന് വിജയിച്ചപ്പോള്‍ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ 36 റണ്‍സിന്റെ വിജയം സ്വന്തമാക്കി ഒപ്പമെത്തി. ഇനി പരമ്പരയിലെ അവസാന മത്സരം ഇന്ന് ബംഗലൂരുവില്‍ 1.30 നാണ് തുടങ്ങുക
പരിക്ക് മാറിയാല്‍ ഓപ്പണിംഗില്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. അതേസമയം ആരെങ്കിലും ഒരാള്‍ക്ക് കളിക്കാനായില്ലെങ്കില്‍ കെ എല്‍ രാഹുല്‍ ആയിരിക്കും ഓപ്പണറായി എത്തുക. ഒരുപക്ഷേ ഇരുവരും പരിക്കേറ്റ് പുറത്തിരുന്നാല്‍ രാഹുലിനൊപ്പം ചിലപ്പോള്‍ വിരാട് കോഹ്ലി ഓപ്പണറായി എത്താനുള്ള സാധ്യതയുമുണ്ട്.
രാഹുല്‍ ഓപ്പണറായാലും ഇല്ലെങ്കിലും വണ്‍ ഡൗണില്‍ കോലി തന്നെ കളിക്കും. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും അഞ്ചാമനായി മനീഷ് പാണ്ഡെയുമായിരിക്കും ഇറങ്ങുക. രോഹിേതാ ധവാനോ പുറത്തിരുന്നാല്‍ മാത്രം ആറാം നമ്പറില്‍ കേദാര്‍ ജാദവിന് അവസരം ഒരുങ്ങും. ഏഴാമനായി രവീന്ദ്ര ജഡേജയും ബൗളര്‍മാരായി കുല്‍ദീപ് യാദവും നവദീപ് സെയ്‌നിലും മുഹമ്മദ് ഷമിയും ജസ്പ്രീത് ബുമ്രയും തന്നെയാകും കളത്തിലിറങ്ങുക
Post Your Comments