ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്വന്തം സര്‍ക്കാരിനെതിരെ സമരം ചെയ്ത് കോണ്‍ഗ്രസ് എംഎല്‍എ മുന്നാലാല്‍ ഗോയല്‍. നിയമസഭ കവാടത്തിനു മുന്നിലാണ് മുന്നാലാല്‍ ധര്‍ണ ഇരുന്നത്. പ്രകടന പത്രികയില്‍ നല്കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ നിറവേറ്റുന്നില്ലെന്ന് ആരോപിച്ചാണ് ഗോയലും അനുയായികളും ധര്‍ണ ഇരുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന മുന്നാലാല്‍ ശനിയാഴ്ച വൈകുന്നേരത്തോടെയാണ് നിയമസഭയിലെത്തിയത്.
മലക്കം മറിഞ്ഞ് കപിൽ സിബൽ, “പൗരത്വ നിയമഭേദഗതി നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്ഥാനത്തിനും കഴിയില്ല”
ബാരിക്കേഡുകള്‍ ചാടിക്കടന്ന മുന്നാലാലും അനുയായികളും നിയമസഭാവളപ്പിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിലെത്തി സമരം ചെയ്യുകയായിരുന്നു.തനിക്ക് മുഖ്യമന്ത്രിയോടോ മറ്റേതെങ്കിലും മന്ത്രിയോടോ ദേഷ്യമില്ല. പക്ഷേ, തന്റെ മണ്ഡലത്തിലെ ആളുകള്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിനു മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments