Latest NewsNewsGulf

രാജ്യദ്രോഹ കുറ്റം: അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

അഹമ്മദാബാദ്: രാജ്യദ്രോഹ കുറ്റംചുമത്തി അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ്സ് നേതാവ് ഹാര്‍ദിക് പട്ടേലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ശനിയാഴ്ച രാത്രി അഹമ്മദാബാദിലെ വിരാംഗത്തില്‍ നിന്നാണ് ജാമ്യമില്ലാ കുറ്റം ചുമത്തി ഹാര്‍ദിക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 24 വരെയാണ് കസ്റ്റഡി കാലാവധി.

ALSO READ: സഭയുടെ ലവ് ജിഹാദ് പരാമർശം ആർഎസ്എസിനേയും ബിജെപിയെയും സഹായിക്കും : സുനിൽ പി ഇളയിടം

2015 സംവരണ പ്രക്ഷോഭത്തില്‍ ജനങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചെന്നാണ് കോണ്‍ഗ്രസ്സ് നേതാവിനെതിരെയുള്ള കേസ്. കേസില്‍ ഹര്‍ദിക്കിനെ കോടതി രണ്ട് വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. 2016 ല്‍ ജാമ്യത്തിലിറങ്ങിയ ഹര്‍ദിക്കിനെതിരെ 2018 ല്‍ വീണ്ടും കേസെടുത്തിരുന്നു. ഈ കേസില്‍ അദ്ദേഹത്തിന്റെ ഹര്‍ജി തള്ളിയ കോടതി ശനിയാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button