കട്ടപ്പന: പച്ച ഏലക്ക മോഷ്‌ടിച്ചു കടത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവും ബന്ധുക്കളും അറസ്‌റ്റില്‍. കോണ്‍ഗ്രസ് നേതാവ് പുത്തന്‍പുരയ്‌ക്കല്‍ മുത്തയ്യ(59), ബന്ധുക്കളായ മണി(29), വെള്ളയ്യന്‍(79) എന്നിവരെയാണ് കട്ടപ്പന പോലീസ് പിടികൂടിയത്.കഴിഞ്ഞ 12ന് കടമാക്കുഴി സ്വദേശി രാജ നിസാറിന്റെ ഉടമസ്‌ഥതയിലുള്ള അബ്ബാസ് എസ്‌റ്റേറ്റിലെ 80ഓളം ചെടികളില്‍ നിന്നായി 40 കിലോയോളം ഏലക്കായാണ് മോഷ്‌ടിച്ചുകടത്തിയത്.
ഉടമയുടെ പരാതിയില്‍ മൂവരെയും പിടികൂടുകയായിരുന്നു.കട്ടപ്പന എസ്.ഐ. സന്തോഷ് സജീവ്, എ.എസ്.ഐ. കെ. അശോകന്‍, സി.പി.ഒമാരായ അനൂജ് ബാബു, വി.കെ. അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Post Your Comments