Latest NewsKeralaIndia

സ്‌കൂൾ വിട്ടു കുട്ടികൾ വീട്ടിലേക്കു പോകാനായി നേരെ ഓടി കയറുന്നത് റെയില്‍വേ ട്രാക്കിലേക്ക് ; ഞെട്ടിക്കുന്ന കാഴ്ച : വീഡിയോ

സമൂഹമാധ്യമത്തിലൂടെ പങ്ക്‌വെച്ച വീഡിയോ വൈറലായതോടെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി.

സ്‌കൂൾ വിട്ട ശേഷം വീട്ടിലേക്ക് പോകാനുള്ള തിടുക്കത്തിൽ കുട്ടികൾ ഓടിക്കയറുന്നത് റെയിൽവേ ട്രാക്കിലേക്ക്.സ്‌കൂള്‍ വിട്ടശേഷം പുറത്തേക്ക് വേഗത്തില്‍ ഓടി അതേ വേഗത്തില്‍ തന്നെ മുന്നിലുള്ള റെയില്‍വേ ട്രാക്ക് മുറിച്ച്‌ കിടക്കുകയാണ് കുട്ടികള്‍. ട്രെയിന്‍ വരുന്നുണ്ടോ എന്ന് പോലും നോക്കാതെയാണ് കുഞ്ഞുങ്ങള്‍ ഓടുന്നത്. ട്രാക്കിന് ഇപ്പറം നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയിലേക്ക് ഓടി കയറാനാണ് കുട്ടികള്‍ പോകുന്നത്. കാഞ്ഞങ്ങാട് ഗവ എല്‍പി സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഉള്ളതെന്ന് വീഡിയോയുടെ തലക്കെട്ടില്‍ നിന്ന് വ്യക്തമാണ്. സമൂഹമാധ്യമത്തിലൂടെ പങ്ക്‌വെച്ച വീഡിയോ വൈറലായതോടെ നിരവധി പേര്‍ പ്രതികരണവുമായി രംഗത്തെത്തി.

വീഡിയോ കണ്ട് ശേഷം സ്‌കൂളിലേക്ക് വിളിച്ചിരുന്നു എന്ന് പലരും കമന്റില്‍ പറഞ്ഞു. എല്ലാ ദിവസവും അദ്ധ്യാപകര്‍ കുട്ടികളെ റെയില്‍വേ ട്രാക്ക് കടക്കാന്‍ സഹായിക്കാറുണ്ടെന്നും ഇതിനായി പ്രത്യേകം അദ്ധ്യാപകരെ നിയോഗിച്ചിട്ടുണ്ടെന്നുമായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയിലും അദ്ധ്യാപകര്‍ ഉണ്ടെന്നും അവരെ ഒഴിവാക്കിയുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞതായി വീഡിയോയിക്ക് തഴെ പലരും കുറിക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button