ഹരിപ്പാട്: റോഡിന് എതിര്‍വശത്ത് നിന്ന അമ്മയുടെ അടുത്തേക്ക് ഓടിയ പതിമൂന്നുകാരിയെ ദേശീയപാതയില്‍ കുതിച്ചുവന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. അത്ഭുകരമായി കുട്ടിയുടെ ജീവന് തിരിച്ചുകിട്ടി. നങ്ങ്യാര്‍കുളങ്ങര ശ്രേയസില്‍ സഞ്ജീവിന്റെയും കായംകുളം സബ്ട്രഷറി ജീവനക്കാരി ആശയുടെയും മകള്‍ നവമിയാണ് അപകടത്തില്‍നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ആറേകാലോടെയായിരുന്നു അപകടം. ജോലി കഴിഞ്ഞ് അടുത്തുള്ള സ്റ്റോപ്പില്‍ ബസ് ഇറങ്ങി ആശ വന്ന അതേസമയം ട്യൂഷന് കഴിഞ്ഞ് നവമിയും എത്തി. ഇവിടെ കാഴ്ചമറയ്ക്കുന്ന രീതിയില്‍ റോഡിന് വളവുണ്ട്. ഇത്തിരിനേരം കാത്തുനിന്നെങ്കിലും എതിര്‍വശത്ത് അമ്മയെകണ്ട സന്തോഷത്തില്‍ അവള് പൈട്ടന്ന് റോഡ് മുറിച്ചുകടക്കുകയായിരുന്നു.
പക്ഷെ പെട്ടെന്ന് ദേശീയപാതയില്‍ കുതിച്ചുവന്ന കാര്‍ അവളെ ഇടിച്ചുതെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ആറ് മീറ്റര്‍ അകലെ റോഡിന്റെ മറുവശത്താണ് അവള് തെറിച്ചുവീണത്. ഒരുനിമിഷം സ്തംഭിച്ചുപോയ അമ്മതന്നെ ഓടിയെത്തി അവളെ കോരിയെടുത്തു. പിന്നീട് മൂന്ന് ആശുപത്രികളിലായി ചികിത്സ. നേരത്തോടുനേരം കഴിഞ്ഞപ്പോള്‍ കാലിനും തലയ്ക്കുമേറ്റ മുറിവുകള്‍ കൂസാതെ അവള് വീട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ചേപ്പാട് എന്‍.ടി.പി.സി. കേന്ദ്രീയവിദ്യാലയത്തിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് നവമി.
Post Your Comments