ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ രണ്ട് യുവതികളെ ക്രൂരമായി കൊലപ്പെടുത്തി. പടിഞ്ഞാറന്‍ യുപിയിലെ ബിജ്‌നോറില്‍ യുവതിയുടെ കട്ടിലില്‍ കെട്ടിയിട്ട് കത്തിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ മറ്റൊരു യുവതി ആസിഡ് ഒഴിച്ച് പൊള്ളിയ നിലയിലാണ് കണ്ടെത്തിയത്.
കത്തിച്ച് കൊന്ന യുവതിയുടെ സമീപത്ത് നിന്ന് മൂന്ന് തിരകളുടെ ഒഴിഞ്ഞ കവറും കണ്ടെത്തി. യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം കട്ടിലില്‍ കെട്ടി കത്തിച്ചതെന്നാണ് പൊലീസ് നിഗമനം. യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സീനിയര്‍ പൊലീസ് ഓഫിസര്‍ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും ഡിഎന്‍എ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു കുഴല്‍ക്കിണറിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
ആസിഡ് ഒഴിച്ച് പൊള്ളിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം വസ്ത്രമില്ലാത്ത നിലയിലാണ് കണ്ടെത്തിയത്. മുഖം ആസിഡ് ഒഴിച്ച് പൊള്ളിയ നിലയിലായതിനാല്‍ ഈ പെണ്‍കുട്ടിയെയും തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം 20 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിയാന്‍ ശ്രമിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു
Post Your Comments