ലഖ്നൗ: വീണ്ടും ഉത്തർപ്രദേശിൽ നിന്നും ഞെട്ടിക്കുന്ന വാർത്ത. ബിജ്നോറില് കട്ടിലില്‍ കെട്ടിയിട്ട നിലയില്‍ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സമീപത്തുനിന്ന് കാലിയായ വെടിയുണ്ടകള്‍ നിറയ്ക്കുന്ന കൂടുകളും കണ്ടെടുത്തിട്ടുണ്ട്. ഗജ്രോല ഗ്രാമത്തില്‍ ഒരു ഒരു കുഴല്‍ക്കിണറിനു സമീപത്തായി വെള്ളിയാഴ്ച വൈകിട്ട് നാട്ടുകാരണ് മൃതദേഹം കണ്ടെത്തിയത്. മരിച്ച സ്ത്രീയെ തിരിച്ചറിയാനുള്ള ശ്രമം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മരിച്ച സ്ത്രീ ലൈംഗികപീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന കാര്യം വ്യക്തമല്ലെ. അതേസമയം, കിഴക്കന്‍ ഉത്തര്‍ പ്രദേശിലെ തന്നെ ബഹറായിച്ച് ജില്ലയില്‍ മറ്റൊരു യുവതിയുടെയും മൃതദേഹം കണ്ടെത്തി. തിരിച്ചറിയാനാകാത്ത വിധം മുഖത്ത് അസിഡ് ഒഴിച്ച നിലയിലുള്ള മൃതദേഹത്തില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. കാടിനു സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഈ മൃതദേഹവും തിരിച്ചറിഞ്ഞിട്ടില്ല.
Post Your Comments