സിഡ്നി : അമ്മയായ ശേഷം ടെന്നിസിലേക്കു തിരിച്ചെത്തിയ സാനിയ മിർസയ്ക്ക് ആദ്യ ടൂർണമെന്റിൽ തന്നെ കിരീടം. ഓസ്ട്രേലിയയിലെ ഹൊബാർട് കപ്പ് ടെന്നിസ് ടൂർണമെന്റ് വനിതാ ഡബിൾസ് ഫൈനൽ പോരാട്ടത്തിൽ സാനിയ– യുക്രെയ്ൻ താരം നാദിയ കിഷ്നോക് സഖ്യമാണു കിരീടം നേടിയത്. രണ്ടാം സീഡായ ഷ്വായ് ഴാങ്, ഷ്വായ് പെങ് ചൈനീസ് സഖ്യത്തെ 6–4, 6–4 എന്ന സ്കോറിനാണ് സാനിയ– നാദിയ സഖ്യം തോൽപിച്ചത്. മുപ്പത്തിമൂന്നുകാരിയായ സാനിയ 2017 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഒരു ടൂർണമെന്റിൽ കളിക്കുന്നത്. സെമിയിൽ ടമാറ സൈഡൻസെക്– മേരി ബോഷ്കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു തോൽപിച്ചാണ് സാനിയയും നാദിയയും ഫൈനൽ യോഗ്യത നേടിയത്. അമ്മയായ ശേഷം ടെന്നിസിൽ തിരിച്ചെത്തിയ സാനിയ മിർസയുടെ ആദ്യ ടൂർണമെന്റായിരുന്നു ഇത്.
Post Your Comments