CricketLatest NewsNewsSports

രോഹിത്തിന്‍റ പരിക്ക് ഗുരുതരമല്ല, ഞായറാഴ്ച കളിച്ചേക്കുമെന്ന് കോലി

രാജ്‌കോട്ട്: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ പരിക്ക് ഗുരുതരമല്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി. രോഹിത്തിനോട് സംസാരിച്ചിരുന്നുവെന്നും പരിക്ക് സാരമുള്ളതല്ലെന്നും പറഞ്ഞ കോലി അടുത്ത മത്സരത്തില്‍ രോഹിത്തിന് കളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ബെംഗളൂരുവിലാണ് പരമ്പരയിലെ അവസാന മത്സരം ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍  ഫീല്‍ഡ് ചെയ്യുന്നതിനിടെ തോളിടിച്ചുവീണാണ് ഇടതു തോളിന് രോഹിത്തിന് പരിക്കേറ്റത്.  ഓസീസിന്റെ ബാറ്റിങ്ങിനിടെ മത്സരത്തിന്റെ  43-ാം ഓവറില്‍ ഒരു ബൗണ്ടറി തടയാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. വേദനകൊണ്ട് പുളഞ്ഞ രോഹിത്തിന് പന്ത് തിരിച്ചെറിയാന്‍ പോലും  സാധിച്ചിരുന്നില്ല. ഉടന്‍ തന്നെ ടീം ഇന്ത്യ ഫിസിയോ നിതിന്‍ പട്ടേല്‍ താരത്തെ പരിശോധിച്ചു. പിന്നീട് കേദാര്‍ ജാദവാണ് രോഹിത്തിന് പകരം ഫീല്‍ഡിങ്ങിന് ഇറങ്ങിയത്.

shortlink

Post Your Comments


Back to top button