കുട്ടനാട്: കുട്ടനാട് സീറ്റില്‍ മറ്റാര്‍ക്കും അവകാശമില്ലെന്ന് പി.ജെ. ജോസഫ് എം.എല്‍.എ. കുട്ടനാട്ടില്‍ കേരളാ കോണ്‍ഗ്രസി(എം)ന്റെ സ്ഥാനാര്‍ഥി തന്നെ മത്സരിക്കും. സീറ്റിനായി ആര്‍ക്കും അവകാശവാദം ഉന്നയിക്കാം. കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുമെന്നതു സംബന്ധിച്ച് മുന്നണിയില്‍ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ മത്സരിച്ച ജേക്കബ് എബ്രഹാം നിസാര വോട്ടിനാണ് തോറ്റത്. എല്ലാ ചര്‍ച്ചയും നടത്തിയാണ് അന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. മത്സരിച്ച സീറ്റുകളില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. അന്ന് വിമതനായി മത്സരിച്ച കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിക്ക് കിട്ടിയത് 262 വോട്ടാണെന്നും പി.ജെ. ജോസഫ് കൂട്ടിച്ചേർത്തു.
Post Your Comments