KeralaLatest NewsIndia

പൗരത്വ ഭേദഗതിയിൽ കേരളത്തിന്റെ ഹര്‍ജി : കോടതിച്ചെലവുകള്‍ മന്ത്രിമാരില്‍നിന്ന്‌ ഈടാക്കണമെന്ന്‌ കുമ്മനത്തിന്റെ ഹർജി സുപ്രീം കോടതിയിൽ

കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമന്നും പൊതുപണം ചെലവഴിച്ചുള്ള സര്‍ക്കാരിന്റെ നിയമപോരാട്ടത്തിനുള്ള കോടതി ചെലവുകള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മന്ത്രിമാരില്‍ നിന്നും ഈടാക്കണമെന്നും കുമ്മനം

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരേ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയെ എതിര്‍ത്ത്‌ ബി.ജെ.പി. മുന്‍ സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കേസില്‍ തന്നെ കക്ഷി ചേര്‍ക്കണമന്നും പൊതുപണം ചെലവഴിച്ചുള്ള സര്‍ക്കാരിന്റെ നിയമപോരാട്ടത്തിനുള്ള കോടതി ചെലവുകള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുഴുവന്‍ മന്ത്രിമാരില്‍ നിന്നും ഈടാക്കണമെന്നും ആവശ്യപ്പെട്ടാണ്‌ കുമ്മനം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്‌.

സംസ്‌ഥാനത്തെ ജനങ്ങളുടെ ഒരു അവകാശത്തെയും പുതിയ നിയമം ബാധിക്കാത്തതിനാല്‍ കേന്ദ്രവും കേരളവും തമ്മില്‍ നിയമതര്‍ക്കമില്ലെന്നും ഭരണത്തലവനായ ഗവര്‍ണറുമായി ആലോചിക്കാതെയാണ്‌ ഇടതുസര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിച്ചതെന്നും കുമ്മനം കോടതിയെ ബോധിപ്പിച്ചു.സാമൂഹിക പ്രവര്‍ത്തകനായ അജികുമാറും കുമ്മനത്തിനൊപ്പം അപേക്ഷ നല്‍കിയിട്ടുണ്ട്‌. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സംസ്‌ഥാനം നല്‍കിയ ഒറിജിനല്‍ സ്യൂട്ട്‌ ഹര്‍ജി നിലനില്‍ക്കില്ല.

നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കിയെന്ന്‌ സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ 2016ലാണ്‌ സംസ്‌ഥാനത്ത്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത്‌ 2019-ലാണ്‌.അതിനാല്‍ പ്രമേയം സംസ്‌ഥാനത്തെ ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായമല്ലെന്നും കുമ്മനം ഹര്‍ജിയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button