കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ടിപി സെൻകുമാറിന്റെ പത്ര സമ്മേളനത്തിൽ നടന്ന സംഭവങ്ങൾക്കെതിരെ വാളെടുക്കുന്ന കെയുഡബ്ല്യൂജെയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി മാധ്യമ പ്രവർത്തകൻ. അനീഷ് അയിലം എന്ന മാധ്യമ പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,
തിരുവന്തപുരം പ്രസ് ക്ലബില്‍ ഉണ്ടായ വിഷയത്തില്‍ മുന്‍പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ കെഡബ്ല്യുജെയുടെ സംസ്ഥാന ജില്ലാ ഘടകങ്ങളുടെ പ്രസ്താവന വായിക്കാന്‍ ഇടയായി. അതുകൊണ്ടാണ് ഈ പോസ്റ്റ്…..
കലാപ്രേമിയുടെ ബ്യൂറോചീഫ് കടവില്‍ കെ.റഷീദിനോട് താങ്കൾ മാധ്യമ പ്രവർത്തകനാണോ എന്നും മദ്യപിച്ചിട്ടുണ്ടോ എന്നും ചോദിച്ച സംഭവം തെറ്റാണെന്നും ആവര്‍ത്തിക്കാന്‍ പാടില്ലാത്തതാണെന്നും വ്യക്തമാക്കി കൊണ്ട്
കെയുഡബ്ല്യൂജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തോട് ബഹുമാന പൂർവ്വം . ഒരു കാര്യം ചോദിക്കട്ടെ…
സി ഐ ടി യു നേതാവും എംപിയുമായ എളമരം കരീം പത്ര സമ്മേളനത്തിൽ എന്നോട് വാക്കേറ്റം നടത്തിയപ്പോൾ ദൃക്സാക്ഷിയായ താങ്കൾ എവിടെ ആയിരുന്നു.
താങ്കൾക്ക് ഓർമ്മക്കുറവ് ഉണ്ടാകും.. അത് കൊണ്ട് ഓര്‍മ്മിപ്പിക്കാം..സംയുക്ത ട്രേഡ് യൂണിയനുകളുടെ പണിമുടക്കുമായി ബന്ധപ്പെട്ടുള്ള പത്ര സമ്മേളനം ജനുവരി ആറിന് മസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ചു. ജന്മഭൂമിയില്‍ നിന്നും എന്നെയാണ് വാര്‍ത്ത റിപ്പോര്‍ട്ടിംഗിന് ചുമതലപ്പെടുത്തിയത്.
ഞാന്‍ അവിടെ ചെല്ലുമ്പോള്‍ സാക്ഷാല്‍ സുരേഷ് വെള്ളിമംഗലം അടക്കം ഇടത് മാധ്യമ സഹയാത്രികരുടെ ഒരു കൂട്ടം തന്നെ ഉണ്ടായിരുന്നു…പത്ര സമ്മേളനത്തില്‍ എളമരം കരീം ആയിരുന്നു നേതൃത്വം….കുറേ പൊതുമേഖലാ സ്ഥാപനങ്ങള്‍ പലതും വില്‍ക്കാന്‍ പോകുന്നുവെന്നും തൊഴിലാളി വിരുദ്ധ നയങ്ങളാണെന്നും ഒക്കെ പരാമര്‍ശിക്കുന്നതായിരുന്നു പത്ര സമ്മേളനം. പണിമുടക്ക് വിഷയത്തില്‍ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ചോദിക്കാനുള്ളതെല്ലാം ചോദിച്ചു… തൊഴിലാളികളുടെ വിഷയം ആയിരുന്നിട്ട് കൂടി കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ടുള്ള ചോദ്യം ഞാന്‍ ഉന്നയിക്കുന്നത് അതിനുശേഷമാണ്.
(ഒരാള്‍ പത്ര സമ്മേളനം വിളിച്ചാല്‍ ആ വിഷയം കഴിഞ്ഞിട്ടേ ആ വിഷയത്തിന് പുറത്ത് നിന്നുള്ള ചോദ്യം ചോദിക്കാവൂ എന്ന മാന്യത ഉള്ളത് കൊണ്ട്). അന്നേരം സെന്‍കുമാറിന്റെ അതേ സ്വരത്തിൽ തന്നെയാണ് എളമരം കരീം നിങ്ങള്‍ ഏതാ പത്രം എന്നും പേരും ചോദിക്കുന്നത്. അന്നേരം താങ്കളോ മറ്റേതെങ്കിലും മാധ്യമ രാജാക്കന്മാരോ മിണ്ടിയില്ലല്ലോ? എന്റെ പേരും പത്രവും പറഞ്ഞപ്പോള്‍ അത് ചോദ്യം കേട്ടപ്പോള്‍ മനസിലായി എന്ന് രൂക്ഷമായി പറയുകയും മാത്രമല്ല ഇതിലല്ല ഈ ചോദ്യം ചോദിക്കേണ്ടതെന്ന് പറഞ്ഞ് രൂക്ഷമായി പ്രതികരിക്കുമ്പോള്‍… ഞാൻ മറുപടി പറയുമ്പോൾ … തർക്കിക്കുമ്പോൾ … എല്ലാവരും പഞ്ചപുച്ഛമടക്കി ഇരുന്നല്ലോ…
ഇന്നുണ്ടായ വികാരം ഒരാളിലും കണ്ടില്ല…വാക്കേറ്റത്തിലേക്ക് പോകുമെന്ന് കണ്ടപ്പോല്‍ വീക്ഷണം പത്രത്തിന്റെ നിസാര്‍ മാത്രമാണ് പത്രത്തിന്റെ പേര് ചോദിക്കേണ്ടെന്ന് ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ചത്. അദ്ദേഹത്തിന്റെ മാന്യതപോലും പത്രപ്രവര്‍ത്തക തൊഴിലാളി നേതാവില്‍ ഞാന്‍ കണ്ടില്ല…..ഇന്ന് പത്രസമ്മേളനം കഴിഞ്ഞിറങ്ങിയ സെന്‍കുമാര്‍, കടവില്‍ കെ.റഷീദിനോട് മാപ്പ് പറഞ്ഞാണ് ക്ലബില്‍ നിന്നും പോയതെന്ന് അറിയാന്‍ കഴിഞ്ഞു..ആ മാന്യതപോലും എളമരം കരീം കാണിച്ചില്ലല്ലോ…അന്ന് യൂണിയന് പ്രതികരിക്കാന്‍ താങ്കള്‍ക്ക് ലെറ്റര്‍പാഡ് കിട്ടിയില്ലായിരിക്കും…
അത് പോട്ടെ ആ നേതാവ് കാണിച്ചത് മോശമായി പോയി എന്ന് എന്നോട് പറയാനുള്ള മാന്യതപോലും അന്ന് താങ്കൾ കാണിച്ചില്ല. അതോ ജന്മഭൂമി ആയത്‌കൊണ്ട് ആയിക്കോട്ടെന്ന് വിചാരിച്ചുകാണും…. അതോ കടക്ക് പുറത്തും അങ്ങോട്ട് മാറി നിൽക് എന്നൊക്കെ ഉള്ളത് മാധ്യമ പ്രവർത്തർക്കുള്ള അഭിനന്ദനമായി കണക്കാക്കുന്നത് കൊണ്ടാണോ…
മാധ്യമ പ്രവർത്തകരുടെ വിഷയങ്ങളിൽ നിഷ്പക്ഷനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ സദാ ശ്രമിക്കുന്ന സുരേഷ് വെള്ളിമംഗലവും മറ്റ് മാധ്യമ നേതാക്കൻമാരും ഈ വിഷയത്തിൽകൂടി നിലപാട് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു…
NB : കാര്യം പറഞ്ഞത് കൊണ്ട് കുലം കുത്തിയാക്കിയേക്കും.. അതാണല്ലോ രീതി….
അനീഷ് അയിലം
ജന്മഭൂമി
Post Your Comments