
ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‍സിഒ) വാർഷിക സമ്മേളനത്തിന് പാകിസ്ഥാനെ ക്ഷണിക്കുമെന്ന് വിദേശകാര്യമന്ത്രാലയ സെക്രട്ടറി രവീഷ് കുമാർ. പാകിസ്ഥാൻ ഉൾപ്പെടെ 8 അംഗരാജ്യങ്ങളുടെയും 4 നിരീക്ഷക രാജ്യങ്ങളുടെയും പ്രതിനിധികളെ ക്ഷണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി തലത്തിൽ നടക്കുന്ന സമ്മേളനത്തിന് ഇതാദ്യമാണ് ഇന്ത്യ ആതിഥ്യം വഹിക്കുന്നത്. തീയതി തീരുമാനിച്ചിട്ടില്ല.
Post Your Comments