തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ പ്രക്ഷോഭ സമരം ഇപ്പോള്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് സി.പി.എം. സമരത്തിനെതിരേ അക്രമണമുണ്ടാവുമ്പോള്‍ ആവശ്യമായ സഹായങ്ങള്‍ നല്‍കുന്ന നിലവിലെ രീതി തുടരാനും തീരുമാനമെടുത്തു. തിരുവനന്തപുരത്ത് രണ്ട് ദിവസമായി നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം.
പാര്‍ട്ടിക്ക് പരാജയം നേരിട്ട ത്രിപുരയിലും ബംഗാളിലും അതുകൂടാതെ കേരളത്തിലും പ്രക്ഷോഭ സമരങ്ങളില്‍ മേല്‍ക്കൈ നേടാനായതായി യോഗം വിലയിരുത്തി. പൗരത്വ നിയമഭേദഗതിക്കെതിരേ യോജിച്ച സമരം ശക്തമാക്കും. ജാമിയ മിലിയയിലും ജെ.എന്‍.യുവിലും ഡെല്‍ഹി യൂനിവേഴ്‌സിറ്റിയിലും ഉള്‍പ്പെടെ വിദ്യാര്‍ഥികള്‍ ഒത്തുരുമിച്ചാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. ഇതിനെ ഇപ്പോൾ ഉള്ളതുപോലെ നേതാക്കൾ പിന്തുണക്കുന്നത് തന്നെയാണ് തുടരേണ്ടത്.
ശിവസേന-കോണ്‍ഗ്രസ് സഖ്യത്തില്‍ വീണ്ടും ആശങ്ക പരത്തി സഞ്ജയ് റൗത്ത്: പുതിയ പ്രസ്താവന ഇങ്ങനെ
പാര്‍ട്ടിക്ക് കൃത്യമായ സ്വാധീനം ഇല്ലാത്ത പ്രദേശങ്ങളില്‍ ഇപ്പോള്‍ പ്രക്ഷോഭത്തിന് പിന്തുണ നല്‍കുകയാണ് ചെയ്യുന്നത്. പാര്‍ട്ടി തനിച്ച് നടത്താന്‍ പോകുന്ന പ്രക്ഷോഭ സമരങ്ങളെ കുറിച്ച് ഇനിയും അന്തിമ തീരുമാനമെടുത്തിട്ടില്ല.ജനുവരി 23,26,30 എന്നീ തിയതികളിലായി നടക്കാന്‍ പോകുന്ന സമരങ്ങള്‍ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇടത്പക്ഷ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി തീരുമാനിച്ചതായിരുന്നു. സമരം ഏതുരീതിയില്‍ തുടരണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.
Post Your Comments