KeralaLatest NewsIndia

നടന്ന കാര്യത്തിന്റെ വീഡിയോ ഉണ്ട്, പത്രപ്രവർത്തക യൂണിയൻ ആരുടെ ചട്ടുകം ആണെന്നറിയാം ഉടുക്ക് കൊട്ടി പേടിപ്പിക്കരുത്: പ്രതികരണവുമായി സെന്‍കുമാര്‍

സംസ്ഥാനത്തെ വിവിധ പ്രസ് ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം വേണ്ടവണ്ണം ഉപയോഗിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച്‌ അടിയന്തരനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഫയല്‍ നോട്ടും സെന്‍കുമാര്‍ തന്റെ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിയിട്ടുണ്ട്.

തിരുവനന്തപുരം: വാര്‍ത്താസമ്മളനത്തിനിടെ പത്രപ്രവര്‍ത്തകനോട് മോശമായി പെരുമാറിയ സംഭവത്തെ അപലപിച്ച പത്രപ്രവര്‍ത്തന യൂണിയന്‍ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാര്‍. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് സെന്‍കുമാര്‍ ഇതിന് മറുപടി നല്‍കിയിട്ടുള്ളത്.സംസ്ഥാനത്തെ വിവിധ പ്രസ് ക്ലബ്ബുകള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായം വേണ്ടവണ്ണം ഉപയോഗിക്കുന്നില്ലെന്ന പരാതി സംബന്ധിച്ച്‌ അടിയന്തരനടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള വിജിലന്‍സിന്റെ ഫയല്‍ നോട്ടും സെന്‍കുമാര്‍ തന്റെ കുറിപ്പില്‍ ഉള്‍പ്പെടുത്തിയിയിട്ടുണ്ട്.

സെന്‍കുമാറിന്റെ കുറിപ്പിന് താഴെ അദ്ദേഹത്തെവിമര്‍ശിച്ചും, അനുകൂലിച്ചും നിരവധി പേര്‍ കമന്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്. അതേസമയം സ്ഥിര സാന്നിധ്യമായ ഫേക്ക് ഐഡികളുടെ തെറിവിളിയും നടക്കുന്നുണ്ട്. എന്നാൽ സെൻകുമാറിന്റെ പ്രതികരണം ഇങ്ങനെ, എന്താണ് നടന്നതെന്നതിന്റെ വീഡിയോ ഉണ്ടെന്നും ചോദ്യം ചോദിച്ച വ്യക്തിക്ക് അതിനുള്ള ഉത്തരം താന്‍ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു സെന്‍കുമാര്‍ മറുപടി നല്‍കിയത്. കെ.യു.ഡബ്‌ള്യു.ജെ ആരുടെ കുത്തകയാണെന്ന് അറിയാമെന്നും അതുകൊണ്ട് ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ടെന്നും സെന്‍കുമാര്‍ തന്റെ കുറിപ്പില്‍ പറയുന്നു.

‘പണ്ടിരുന്ന കസേരയുടെ ഹുങ്കില്‍ എക്കാലവും ലോകത്തെ വിറപ്പിച്ചു നിര്‍ത്താമെന്നു കരുതുന്നവര്‍ സ്വപ്നലോകത്തുനിന്നും താഴേക്കിറങ്ങിവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ എന്നും അപമര്യാദയായി പെരുമാറിയ സെന്‍കുമാറിനെതിരെ പൊലീസ് കേസെടുക്കണമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button