Latest NewsKeralaNews

പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ ഇനിയുണ്ടാകില്ല; കോടികളുടെ നഷ്ടം നികത്താൻ സർക്കാർ നടപടി തുടങ്ങി

കണ്ണൂർ: പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. സംസ്ഥാനത്ത് കോടികളുടെ നഷ്ടമാണ് വാഹനങ്ങൾ ഇത്തരത്തിൽ നശിക്കുന്നതിലൂടെ ഉണ്ടാകുന്നത്.

കണ്ണൂരിൽ മണൽക്കടത്തിന് പിടികൂടിയ 400 വാഹനങ്ങൾ ഇതിനോടകം വിറ്റഴിച്ച് 1.3 കോടി രൂപയാണ് സർക്കാരിന് ലഭിച്ചത്. മണലോട് കൂടി പിടികൂടിയ വാഹനങ്ങളിലെ മണൽ പ്രത്യേകം വിൽപ്പന നടത്തും. നിർമ്മിതി കേന്ദ്രത്തിനാണ് ഇത് നൽകുന്നത്. കഴിഞ്ഞ ഒറ്റദിവസം 27 വണ്ടികൾ ആ‍ർടിഒ പരിശോധിച്ച് വിലയിട്ടതിന്റെ ഇരട്ടി തുകയ്ക്കാണ് ലേലത്തിൽ പോയത് എന്നത് തന്നെ ഇവയുടെ മൂല്യം വ്യക്തമാക്കുന്നു.

ALSO READ: ശബരിമല യുവതീപ്രവേശനം: സുപ്രീം കോടതിയിൽ ഇന്ന് നിർണായക അഭിഭാഷക യോഗം

കണ്ണൂരിൽ ആറ് മാസത്തിലധികം ഒരു വാഹനവും സ്റ്റേഷനിൽ കിടക്കാൻ ഇടവരാത്ത വിധമുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതിന് പുറമെ പിടിച്ചെടുക്കുന്ന വാഹനങ്ങൾ നശിക്കാനിട വരുത്താതെ വേഗത്തിൽ വിട്ടു നൽകാൻ ഡിജിപി നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. തൃശൂരിൽ നടന്ന കോൺഫറൻസിലും ഈ നിർദ്ദേശം കർശനമായി പാലിക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button