രാജ്‌കോട്ട്: ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഓപ്പണിങ് ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് സ്വന്തം പേരിലാക്കി രോഹിത് ശർമ്മ. ഇതോടെ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും രോഹിതിന് പിന്നിലായി. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ 137 ഇന്നിങ്‌സെടുത്താണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 7000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കുന്ന നാലാമത്തെ ഇന്ത്യന്‍ ഓപ്പണറാണ് രോഹിത്. സച്ചിന്‍, ഗാംഗുലി, സെവാഗ് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയത്.
Read also: ഈ കോമ’യുടെ രഹസ്യം എന്താണ്? സഞ്ജുവിന് പിന്നാലെ ആരാധകർ
നിലവില്‍ 8996 റണ്‍സാണ് രോഹിതിന്റെ പേരിലുള്ളത്. നാല് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ഏകദിന കരിയറില്‍ രോഹിതിന്റെ അക്കൗണ്ടില്‍ 9000 റണ്‍സ് ആകുമായിരുന്നു. മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്ന രോഹിത് രാജ്‌കോട്ടില്‍ 44 പന്തില്‍ നിന്ന് 42 റണ്‍സെടുത്തിരുന്നു.
Post Your Comments