തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്ന അപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ച് ബി.ജെ.പി.നേതാവ് കുമ്മനം രാജശേഖരന്‍. നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയെ സമീപിക്കാന്‍ ആകില്ലെന്നാണ് അദ്ദേഹം അപേക്ഷയിൽ വ്യക്തമാക്കുന്നത്.
Read also: സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ ഞാൻ തന്നെയാണ്; റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായി ഗവർണർ
നിയമസഭയില്‍ നിയമത്തിനെതിരെ ഒരു പ്രമേയം ഏകകണ്‌ഠേന പാസാക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്. 2016ലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയത് 2019ലാണ്. അതിനാല്‍ തന്നെ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളുടെ പിന്തുണയും ഈ ഹര്‍ജിക്കുണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം തെറ്റാണെന്നും കുമ്മനം രാജശേഖരൻ വ്യക്തമാക്കുന്നുണ്ട്.
Post Your Comments