തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് ഡിലിറ്റ് ബിരുദം നൽകാൻ തീരുമാനിച്ച് രാജസ്ഥാനിലെ ശ്രീജഗദീഷ്പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വ്വകലാശാല. ഗവര്‍ണറുടെ വസതിയില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.സര്‍വ്വകലാശാല ക്യാമ്പസില്‍ ഫെബ്രുവരിയില്‍ ബിരുദദാന ചടങ്ങ് നടക്കും.
വിവിധ മേഖലകളിലെ സംഭാവനകള്‍ പരിഗണിച്ചാണ് ഡിലിറ്റ് നല്‍കുന്നതെന്നും സാമൂഹ്യ, സാംസ്കാരിക, ആധ്യാത്മിക, രംഗങ്ങളിൽ നല്കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും സര്‍വ്വകലാശാലയുടെ മേല്‍നോട്ടം വഹിക്കുന്ന രാജസ്ഥാനി സേവാ സംഘിന്റെ ചെയര്‍പേഴ്സണ്‍ ഡോ. വിനോദ് തിബ്രേവാല അറിയിച്ചു.
2018 മെയ് 29നാണ് കേരളത്തിൽ ബിജെപി അധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്. ലഫ്.ജനറല്‍ (റിട്ട) നിര്‍ഭയ് ശര്‍മ വിരമിച്ച ഒഴിവിലായിരുന്നു നിയമനം.
Post Your Comments