KeralaLatest NewsNews

അല്‍ ഉമ്മ നേതാവും കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനുമായ ആൾ പിടിയിൽ

ബെംഗളൂരു:  കളിയിക്കാവിള കൊലപാതകത്തിന്‍റെ മുഖ്യസൂത്രധാരനും അൽ ഉമ്മ നേതാവുമായ മെഹബൂബ് പാഷ അറസ്റ്റിൽ. ബെംഗളൂരു പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാഷയുടെ കൂട്ടാളികളായ ജെബീബുള്ള, മന്‍സൂര്‍, അജ്മത്തുള്ള എന്നിവരെയും പിടികൂടിയിട്ടുണ്ട്. ബെംഗളൂരു ഗുരപ്പനപ്പാളയയിൽ നിന്നാണ് മഹബൂബ് പാഷ പിടിയിലായത്. കളിയിക്കാവിളയിൽ എഎസ്ഐ വിൽസണെ വെടിവച്ച് കൊന്ന കേസിലെ പ്രതികൾ ഉൾപ്പെട്ട സംഘത്തെ നയിച്ചത് മഹബൂബ് പാഷയാണെന്നാണ് പൊലീസ് റിപ്പോർട്ട്.

Read also: ഷാജുവിനോടൊത്ത് പലയിടങ്ങളിലും ജോളി പോയിരുന്നു; സിലിയുടെ മരണത്തിന് ശേഷം ജോളി ചിരിക്കുന്നത് കണ്ടതായി മകന്റെ മൊഴി

അല്‍ ഉമ സംഘടനയാണ് സ്‌പെഷ്യല്‍ എസ്‌ഐ വില്‍സണിന്റെ കൊലപാതകത്തിന് പിന്നിലെന്ന് നേരത്തെ തമിഴ്‌നാട് ക്യൂ ബ്രാഞ്ച് പറഞ്ഞിരുന്നു. അല്‍ ഉമ തലവന്‍ മെഹബൂബ പാഷ പരിശീലനം നല്‍കി ആളുകളാണ് ഇതുവരെ കേസില്‍ പിടിയിലായവരെന്നും സൂചനയുണ്ട്.ഐഎസിൽ ചേർന്ന ശേഷം മടങ്ങിയെത്തിയ മെഹബൂബ് പാഷ മൊയ്നുദ്ദീൻ ഖ്വാജയുമായി ചേർന്ന് അൽ ഉമ്മയുടെ പ്രവർത്തനം ഏറ്റെടുത്തെന്ന് എഫ്ഐആറിലുണ്ട്. നിരോധിത സംഘടനയായ സിമിയുമായും ഇയാൾക്ക് ബന്ധമുണ്ടായിരുന്നു. വിദേശത്ത് നിന്ന് ആയുധങ്ങൾ ഇറക്കുമതി ചെയ്യാനുളള നീക്കം മെഹബൂബ് പാഷ നടത്തിയെന്നും പൊലീസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button