ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന സുഗന്ധവ്യഞ്ജനമാണ് ജാതിക്കയും ജാതിപത്രിയും. ഇന്തോനേഷ്യയാണ് ജാതിക്കയുടെ സ്വദേശം. കറികള്‍ക്ക് രുചിയും ഗന്ധവും വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനമായി ജാതിക്ക ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാര്‍ ഉണ്ടാക്കുകയും ജാതിക്കാ കുരുവില്‍ നിന്നും ജാതിപത്രിയില്‍ നിന്നും ജാതിക്കാ തൈലം നിര്‍മ്മിക്കുകയും ചെയ്യുന്നു.
മികച്ച ഒരു വേദനാസംഹാരിയാണ് ജാതിക്കാ തൈലം. ക്യാന്‍സര്‍ തടയാനും ഈ തൈലം സഹായിക്കും. പ്രമേഹ രോഗികളിലുണ്ടാകുന്ന കടുത്ത വേദന കുറയ്ക്കാനും ഈ തൈലത്തിന് കഴിവുണ്ട്.
ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ദഹന പ്രശ്നങ്ങള്‍ക്ക് ജാതിക്കാ ഒരു പരിധി വരെ പരിഹാരമാണ്. പേശിവേദനയും സന്ധി വേദനയും കുറയ്ക്കാനും ജാതിക്കാ സഹായിക്കും. ജാതിക്കായിലടങ്ങിയ യൂജിനോള്‍ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഓയില്‍ വീക്കം മൂലമുണ്ടാകുന്ന വേദന കുറക്കും. സ്ട്രെസ് കുറയ്ക്കാനും മനസിനെ ശാന്തമാക്കാനും ജാതിക്കയ്ക്ക് കഴിവുണ്ട്.
കൊളസ്ട്രോള്‍ കുറയ്ക്കാനും ദന്തപ്രശ്നങ്ങള്‍ക്ക് പരിഹാരമേകാനും ഇത് സഹായിക്കും. ജാതിക്കായിലുള്ള ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായയുടെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഒരു ബ്രെയിന്‍ ടോണിക് കൂടിയാണ് ജാതിക്ക. വിഷാദ ലക്ഷണം അകറ്റാനും ജാതിക്ക ഗുണകരമാണ്. അന്നജം, മാംസ്യം, അന്നജം, വിറ്റാമിക് എ, വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം, കോപ്പര്‍, അയണ്‍, മഗ്‌നീഷ്യം, സിങ്ക്, മാംഗനീസ് എന്നീ ധാതുക്കളും ജാതിക്കായില്‍ അടങ്ങിയിട്ടുണ്ട്.
Post Your Comments