Latest NewsBusiness

കടൽ കടന്ന് സുഗന്ധവ്യഞ്ജനങ്ങൾ, കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു

2023 സാമ്പത്തിക വർഷം 450 ഡോളറിലേക്കാണ് കയറ്റുമതിയുടെ വളർച്ച

രാജ്യത്ത് സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ മുന്നേറ്റം തുടരുന്നു. കോവിഡ് പ്രതിസന്ധി അകന്നതും ഷിപ്പിംഗ് മേഖലയിലെ പ്രശ്നങ്ങൾ ഒഴിവായതും കയറ്റുമതിയുടെ ആക്കം കൂട്ടി. നടപ്പു സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ കയറ്റുമതി രംഗം ഇടിവ് നേരിട്ടിരുന്നു. ആദ്യ അഞ്ചുമാസം സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി അഞ്ചു ശതമാനത്തോളമാണ് താഴ്ന്നത്. ജീരകം, മല്ലി, മുളക്, പുതിന തുടങ്ങിയവയാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്.

2023 സാമ്പത്തിക വർഷം 450 ഡോളറിലേക്കാണ് കയറ്റുമതിയുടെ വളർച്ച. മുൻ വർഷം ഇതേ കാലയളവിൽ 413 കോടി ഡോളറായിരുന്നു വളർച്ച. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 9 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ 15 ശതമാനം മുതൽ 20 ശതമാനം വരെയാണ് കയറ്റുമതി ചെയ്യുന്നത്. ബാക്കിയുള്ളവ ആഭ്യന്തര ഉപയോഗത്തിനാണ് പ്രധാനമായും വിനിയോഗിക്കുന്നത്.

Also Read: ചിരിയും ചിന്തയുമായി ‘ജയ ജയ ജയ ജയ ഹേ ‘ടീസർ’: ചിത്രം ദീപാവലി റീലീസായി തീയേറ്ററുകളിൽ

കണക്കുകൾ പ്രകാരം, പ്രതിവർഷം 11 മില്യൺ ടണ്ണിന്റെ വാർഷിക ഉൽപ്പാദനം നടക്കുന്നുണ്ട്. ചൈന, ബംഗ്ലാദേശ്, യുഎസ്, ശ്രീലങ്ക, ഇൻഡോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങൾ കയറ്റി അയക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button