ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കിയ വിഷയത്തില്‍ സംസ്ഥാന സർക്കാരിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ ഭരണത്തലവന് ഗവര്‍ണറാണെന്നും ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍ക്കാരിന് കോടതിയെ സമീപിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റൂള്‍സ് ഓഫ് ബിസിനസിന്റെ പകര്‍പ്പുമായാണ് ഗവര്ണര്മാധ്യമങ്ങളെ കാണാൻ എത്തിയത്.
Read also: ദേശീയ പൗരത്വ രജിസ്റ്റർ: സംസ്ഥാനങ്ങൾ ഉയർത്തിയ എതിർപ്പ് തള്ളി നടപടികളുമായി കേന്ദ്രസർക്കാർ മുന്നോട്ട്
പൗരത്വനിയമ വിഷയത്തില്‍ കോടതിയെ സമീപിച്ച വിഷയത്തില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. മുഖ്യമന്ത്രി നിയമം പറഞ്ഞാല്‍ മാത്രം പോര, അത് അനുസരിക്കുകയും വേണം. ജനങ്ങളുടെ പണമെടുത്താണ് സര്‍ക്കാര്‍ കേസിന് പോകുന്നത്. ഗവര്‍ണറുടെ അധികാരമെന്തെന്ന് കൃത്യമായ കോടതി വിധികളുണ്ട്. സുപ്രീം കോടതിയുടെ വിധികള്‍ ഗവര്‍ണറുടെ അധികാരം വ്യക്തമാക്കുന്നുണ്ടെന്നും ഗവർണർ പറഞ്ഞു.
Post Your Comments