സൗത്ത് കരോലിന : കണ്ണിലൊഴിക്കുന്ന മരുന്ന് മദ്യത്തില്‍ ചേര്‍ത്ത് ഭര്‍ത്താവിനെ യുവതി കൊലപ്പെടുത്തി , എല്ലാവരേയും നടുക്കുന്ന കൊലപാതക വിവരം പുറത്തുവന്നത് ഇങ്ങനെ
സൗത്ത് കാരലൈന സ്വദേശിയും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വെറ്ററന്‍സ് അഫയേഴ്സ് മുന്‍ നഴ്സുമായ ലെന സ്യൂ ക്ലേറ്റന്‍ (53) ആണ് പ്രതി. സംഭവവുമായി ബന്ധപ്പെട്ട് നഴ്‌സും പ്രതിയുമായ യുവതിയ്ക്ക് കോടതി 25 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മനഃപൂര്‍വമല്ലാതെയുള്ള നരഹത്യയ്ക്കും ഭക്ഷണത്തിലോ മരുന്നിലോ മായം കലര്‍ത്തിയതിനും ഉള്ള വകുപ്പുകള്‍ പ്രകാരമാണ് ഇവരെ ശിക്ഷിച്ചത്.
2018 ജൂലൈയിലാണു സംഭവം. പ്രതിയുടെ ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേറ്റനു കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് മദ്യത്തില്‍ കലര്‍ത്തി മൂന്നു ദിവസം കുടിക്കാന്‍ നല്‍കിയെന്നാണു കേസ്. 64കാരനായ സ്റ്റീവന്‍ ജൂലൈ 21ന് മരിച്ചു. ഭര്‍ത്താവ് തന്നോടു മോശമായി പെരുമാറുന്നതു സഹിക്കാനാവാതെയാണു തുള്ളിമരുന്ന് മദ്യത്തില്‍ കലര്‍ത്തിയത്. ഭര്‍ത്താവിനെ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹത്തെ അസ്വസ്ഥനാക്കുക മാത്രമേ ലക്ഷ്യമിട്ടുള്ളൂവെന്നും ലെന കോടതിയില്‍ പറഞ്ഞു.
ഒരു മില്യന്‍ ഡോളര്‍ മൂല്യമുള്ള വസ്തുവിലാണു ദമ്പതികള്‍ താമസിച്ചിരുന്നത്. ഫ്‌ലോറിഡയിലെ മുന്‍ ബിസിനസുകാരനായ സ്റ്റീവന്‍ ക്ലേറ്റനു ഒരു മില്യനിലേറെ മൂല്യമുള്ള സമ്പത്ത് വേറെയുമുണ്ട്. യുഎസില്‍ ഉടനീളം ബ്രാഞ്ചുകളുള്ള ഫിസിക്കല്‍ തെറാപ്പി റിസോഴ്‌സസ് എന്ന കമ്പനിയുടെ സ്ഥാപകനും പ്രസിഡന്റുമാണ്. ഗോവണിപ്പടിയില്‍നിന്ന് വീണ് മരിച്ചു എന്നായിരുന്നു ആദ്യവിവരം. കണ്ണിനുള്ള തുള്ളിമരുന്നിലെ പൊതുഘടകമായ രാസവസ്തുവിന്റെ സാന്നിധ്യം പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതാണു വഴിത്തിരിവായത്.
Post Your Comments