യുഎഇ: റാസ് അൽ ഖൈമയിൽ ഉണ്ടായ കനത്ത മഴയിൽ കാണാതായ ഒരു ഏഷ്യൻ തൊഴിലാളിയുടെ മൃതദേഹം ഒമാനിൽ നിന്ന് കണ്ടെടുത്തതായി റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.യുഎഇയിലെ ശക്തമായ മഴ കാരണമുണ്ടായ പ്രളയത്തില്‍ ഇയാളുടെ കാര്‍ ഒഴുകിപ്പോവുകയായിരുന്നുവെന്ന് റാസല്‍ഖൈമ പൊലീസ് കമാന്റര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. ഒമാനിലെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളുമായി സഹകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കാണാതായി ആറ് ദിവസത്തിന് ശേഷമാണ് ഏഷ്യൻ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.ഒമാനിലെ ഗംദ ബീച്ചിലെ പാറകളിൽ മൃതദേഹം കുടുങ്ങിയ നിലയിലായിരുന്നു കണ്ടെത്തിയത്.
യുഎഇയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇന്ത്യക്കാരനെ കഴിഞ്ഞ 11-ാം തീയ്യതി റാസല്‍ഖൈമയിലെ വാദി അല്‍ ബീഹില്‍ നിന്നാണ് കാണാതായത്.വ്യാഴാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറലും , ആർഎകെ പോലീസ്, സെർച്ച് ആൻഡ് റെസ്ക്യൂ ടീം ചെയർമാനുമായ ബ്രിഗേഡിയർ ഡോ. മുഹമ്മദ് സയീദ് അൽ ഹുമൈദി പറഞ്ഞു. ഗംദ ബീച്ചിലെ പാറകൾക്കിടയിൽ മൃതദേഹം കുടുങ്ങിക്കിടക്കുന്നതായി ആർകെ പോലീസിന്റെ സെൻട്രൽ ഓപ്പറേഷൻ റൂമിൽ ഒമാൻ പോലീസ് നൽകിയ ഇൻഫർമേഷനെ തുടർന്നാണ് ഇവർ അന്വേഷിക്കാൻ തീരുമാനിച്ചത്.
കാണാതായ ആളുടെ ഐഡന്റിറ്റി പരിശോധിക്കാൻ പോലീസ് സ്പോൺസറുമൊത്ത് പോലീസ് ഈ സ്ഥലത്തേക്ക് പോയി. മോർഗിലേക്ക് മാറ്റിയ മൃതദേഹം സ്പോൺസർ തിരിച്ചറിയുകയായിരുന്നു.ഞങ്ങളുടെ സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകൾ പ്രദേശം മുഴുവൻ സർവേ നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞില്ല, ശക്തമായ കാറ്റ് മൃതദേഹം ഡാമിൽ നിന്ന് കടൽത്തീരത്തേക്ക് തള്ളിയിരിക്കണം,” ബ്രിഗ് അൽ ഹുമൈദി കൂട്ടിച്ചേർത്തു
Post Your Comments