മുംബൈ : ഈ രാഷ്ട്രത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്ന ആരെയും പിന്തുണയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ലെന്നു ബോളിവുഡ് നടി കങ്കണ റണാവത്ത്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണയുടെ പ്രതികരണം. ഒരു സൈനികന്‍ കൊല്ലപ്പെട്ടാല്‍ ആഘോഷിക്കുന്ന ആളുകളെ ശാക്തീകരിക്കാനോ അവര്‍ക്ക് അധികാരം നല്‍കുന്നതിനോടോ വ്യക്തിപരമായി യോജിപ്പില്ലെന്നും എന്തൊക്കെ സംഭവിച്ചാലും താന്‍ തുക്ടെ തുക്ടെ സംഘത്തോടൊപ്പം നിൽക്കില്ലെന്നും കങ്കണ പറഞ്ഞു.
Also read : നിർഭയ കേസ് പ്രതികൾക്ക് ഫെബ്രുവരി 1 വിധി ദിനം, പുതിയ മരണ വാറന്‍റുമായി കോടതി
അതേസമയം ബോളിവുഡ് താരം ദീപിക പദുകോൺ ജെഎൻയു സർവകലാശാലയിൽ സന്ദർശനം നടത്തിയതിനെ കുറിച്ചും കങ്കണ പ്രതികരിച്ചു. എന്താണ് ചെയ്യുന്നതെന്ന് ദീപികയ്ക്ക് നന്നായി അറിയാം. ദീപിക ഒരു പക്ഷേ അവരുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതായിരിക്കും. ദീപിക ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ എനിക്ക് അവകാശമില്ലെന്നും എനിക്ക് എന്ത് ചെയ്യാന്‍ കഴിയും എന്നതിനെക്കുറിച്ചല്ലേ എനിക്ക് സംസാരിക്കാന്‍ പറ്റൂവെന്നും കങ്കണ വ്യക്താക്കി. അതോടൊപ്പം തന്നെ ദീപികയുടെ ജെഎന്‍യു നിലപാടിന് പിന്നാലെ ഛപാക്ക് ബഹിഷ്കരിച്ചുകൊണ്ട് ട്വിറ്ററിലെ ക്യാംപയിനെ കുറിച്ചും പ്രതികരിച്ചു. നല്ല സിനിമയെ ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും ഒരു സിനിമ ബഹിഷ്കരിക്കുന്നതില്‍ കാര്യമില്ലെന്നുമായിരുന്നു കങ്കണയുടെ മറുപടി.
Post Your Comments