ഇടുക്കി: അടിമാലിയിൽ രോഗിയായ വീട്ടമ്മയെ കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വയനാട് സ്വദേശിയായ ലൈലാമണി 55 നെ യാണ് കാറിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വീട്ടമ്മയെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. രണ്ട് ദിവസമാണ് വീട്ടമ്മ കാറിൽ പാതയോരത്ത് കഴിഞ്ഞത്. തന്നെ ഉപേക്ഷിച്ചത് ഭർത്താവാണെന്ന് വീട്ടമ്മ പൊലീസിന് മൊഴി നൽകി.
വീട്ടമ്മയുടെ ശരീരത്തിന്റെ ഒരുവശം തളര്‍ന്ന നിലയിലാണ്. വാഹനത്തിന്റെ താക്കോലും വീട്ടുപകരണങ്ങളും കാറിനുള്ളില്‍ കണ്ടെത്തി. ചില ബാങ്ക് ഇടപാടുകളുടെ രേഖകളും പോലീസിന് ലഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ വയനാട് സ്വദേശി മാത്യുവിന്റെ കാറാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments