Latest NewsNewsIndia

വിവാഹം നടക്കാന്‍ മൂന്ന് ദിവസങ്ങള്‍ : മുഖംമൂടി സംഘം പെണ്‍കുട്ടിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു : പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

ചണ്ഡിഗഡ് : വിവാഹത്തിന് മൂന്ന് ദിവസം മാത്രം. വിവാഹ ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വീട്ടിലേയ്ക്ക് കയറി വന്ന മുഖംമൂടി ധരിച്ചെത്തിയ സംഘം യുവതിയെ ഡീസല്‍ ഒഴിച്ച് കത്തിച്ചു. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. തൊണ്ണൂറ് ശതമാനം പൊള്ളലേറ്റ ഇരുപത്തി ഒമ്പതുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ നില അതീവ ഗുരുതരമാണ്.

Read Also : ഉന്നാവില്‍ കൂട്ടബലാത്സംത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തിയപ്പോഴും പെണ്‍കുട്ടിയ്ക്ക് അസാധാരണ ധൈര്യമെന്ന് ദൃക്‌സാക്ഷികള്‍ : തീ ആളുപ്പടരുമ്പോഴും അവള്‍ ചെയ്ത കാര്യമിങ്ങനെ

മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വിശ്വകര്‍മ പുരി പ്രദേശത്തെ യുവതിയുടെ വസതിയില്‍ അതിക്രമിച്ച് കയറി ഡീസല്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 17 നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന്റെ ഒരുക്കങ്ങളില്‍ വ്യാപൃതരായിരുന്ന ബന്ധുക്കള്‍ യുവതിയുടെ നിലവിളി കേട്ടാണ് ശുചിമുറിയിലെത്തിയത്. ഉടന്‍ തന്നെ തീ അണച്ച് യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പിതാവ് ഹര്‍ജിന്ദര്‍ സിംഗ് പറഞ്ഞു. മുഖംമൂടി ധരിച്ച രണ്ടുപേര്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്നത് അവര്‍ കണ്ടതായും അദ്ദേഹം പൊലീസിന് മൊഴി നല്‍കി.

അതേസമയം, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശായാസ്പദമായി ആരും വീട്ടില്‍ പ്രവേശിക്കുന്നത് കണ്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button