ഉന്നാവ് : ഉന്നാവില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തിയപ്പോഴും പെണ്‍കുട്ടിയ്ക്ക് അസാധാരണ ധൈര്യമെന്ന് ദൃക്സാക്ഷികള്‍ :. തീ ആളുപ്പടരുമ്പോഴും അവള്‍ ചെയ്ത കാര്യമിങ്ങനെയെന്ന് ദൃക്‌സാക്ഷികള്‍ വിശദീകരിയ്ക്കുന്നു. ശരീരത്തില്‍ തീപടര്‍ന്നു കയറുമ്പോഴും മൊബൈലില്‍ രക്ഷാനമ്പറിലേക്കു വിളിക്കാനുള്ള മനോധൈര്യം പെണ്‍കുട്ടി കാട്ടിയെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. രണ്ടു മണിക്കൂറോളം യാത്ര ചെയ്താല്‍ എത്തുന്ന റായ്ബറേലിയിലെ കോടതിയിലേക്കായിരുന്നു ഗ്രാമത്തില്‍ നിന്ന് അവളുടെ യാത്ര.
‘ഞങ്ങള്‍ കാണുമ്പോള്‍ അവള്‍ നിലവിളിച്ചോടി വരികയായിരുന്നു. പൊലീസിനെ അറിയിച്ചത് ഞങ്ങളാണ്. ആംബുലന്‍സ് വരുന്നതിനിടയില്‍ ഫോണില്‍ അവള്‍ പൊലീസിനോട് സംസാരിച്ചു’- നാട്ടുകാരിലൊരാള്‍ പറഞ്ഞു.
അതേസമയം, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. യുവതിയെ ഇന്നലെ രാത്രിയോടെയാണ് എയര്‍ ആംബുലന്‍സില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ എത്തിച്ചത്. ഉന്നാവ് ആശുപത്രിയിലും പിന്നീട് ലഖ്‌നൗ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാലാണ് ഡല്‍ഹിയിലേയ്ക്ക് മാറ്റിയത്.
കഴിഞ്ഞ മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ യുവതിയെയാണ് പ്രതിയും സുഹൃത്തുക്കളും ചേര്‍ന്ന് തീകൊളുത്തിയത്. ബലാത്സംഗ കേസിന്റെ വിചാരണയ്ക്കായി പോയ യുവതിയെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.
Post Your Comments