ചാലക്കുടി: വിദ്യാര്‍ഥിനിയെ മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും മറ്റുള്ളവര്‍ക്ക് തുടർച്ചയായി കാഴ്ച്ച വെയ്ക്കുകയും ചെയ്‌ത കേസിൽ ഇടനിലക്കാരി പിടിയിൽ. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട തന്നെ മോഡിലിങ്ങില്‍ അവസരം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി.
പെരുമാതുറ കസലായിക്കകം വീട്ടില്‍ സുഹ്റ നസീര്‍ (സീന-42 ) ആണ് പിടിയിലായത്. വാട്സാപ്പില്‍ പ്രത്യേക ഗ്രൂപ്പുണ്ടാക്കി പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്താണ് പീഡനത്തിന് സാഹചര്യമൊരുക്കിയതെന്ന് പോലീസ് പറയുന്നു. 19 വയസ്സുള്ള പെണ്‍കുട്ടിയെ മണ്ണാര്‍ക്കാട് കൂട്ടിക്കൊണ്ടുപോയി പലര്‍ക്കും കൈമാറി.
കേസിലെ ഒന്നാംപ്രതി ചന്ദ്രമോഹനാണ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സീനയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ‘ചങ്ങാതീസ് 123’ എന്ന പേരിലുള്ള വാട്സാപ്പ് ഗ്രൂപ്പിലൂടെ നിരവധി പേരാണ് ഇവരുമായി ബന്ധപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമായിട്ടുണ്ട്. കേസില്‍ അറസ്റ്റിലാവുന്ന 16-ാമത്തെ ആളാണ് സീന. 21 പ്രതികളാണുള്ളത്.
മലപ്പുറം കേന്ദ്രീകരിച്ചാണ് സീന കൂടുതലും പ്രവര്‍ത്തിച്ചിരുന്നത്. ചാലക്കുടിയില്‍ വാടകയ്ക്ക് താമസിച്ച് ഹോം നഴ്സ് ഏജന്റ് എന്ന വ്യാജേനയാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. പീഡനത്തെ തുടർന്ന് പെണ്‍കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു ഇവർ. ഒളിവില്‍ പോയ ഇവരെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. പീഡനം തുടര്‍ന്നപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു.
Post Your Comments