Latest NewsUAENewsGulf

യുഎഇയിൽ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറക് കത്തിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്

അബുദാബി : യുഎഇയിൽ പെയ്ഡ് ശക്തമായ മഴയെ തുടർന്നുണ്ടായ തണുപ്പിൽ നിന്നും രക്ഷനേടാൻ വീടിനുളിൽ വിറകു കത്തിക്കുന്നവർക്കും,കരി(charcoal ) ഉപയോഗിക്കുന്നവർക്കും മുന്നറിയിപ്പുമായി പോലീസ്.

ചിലർ വീടുകളിൽ തണുപ്പകറ്റാൻ ഇത് ഉപയോഗിക്കുന്നത് മറ്റുള്ളവർക്ക് ഭീഷണിയായി മാറിയേക്കും. പ്രത്യേകിച്ച് രാത്രി സമയങ്ങളിൽ അമിതമായ പുക ശ്വാസംമുട്ടലിന് കാരണമാകുമെന്നും , എല്ലായ്പ്പോഴും തീ പടരാൻ സാധ്യതയുണ്ടെന്നും  സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. ഏറെ ജാഗ്രതയോടെ വീടുകൾക്കുള്ളിൽ വിറകും കരിയും ഉപയോഗിക്കണമെന്നും സുരക്ഷാ നടപടികൾ പാലിക്കണമെന്നും അബുദാബി പോലീസ് അഭ്യർത്ഥിച്ചു.

Also read : നി​രോ​ധി​ത നോ​ട്ടു​ക​ളു​മാ​യി വി​ദേ​ശ​വ​നി​ത​യെ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പിടികൂടി

സൗദിയിൽ തണുപ്പിൽ നിന്ന്​ രക്ഷനേടാൻ വീട്ടിനുള്ളിൽ കൽക്കരി കത്തിച്ചത്​ മൂലം ശ്വാസം തടസ്സമുണ്ടായ കുടുംബത്തെ സൗദി റെഡ്​ക്രസൻറ്​ രക്ഷ​പ്പെടുത്തയിരുന്നു .വീട്ടിനുള്ളിൽ കൽക്കരി കത്തിച്ചത്​ മൂലമുണ്ടായ ചൂടും പുകയും കാരണം ഒമ്പത്​ പേരടങ്ങുന്ന കുടുംബം ശ്വാസം മുട്ടി അവശരാകുകയായിരുന്നുവെന്നും . അയൽവാസിയാണ്​ വിവരം അറിയിച്ചതെന്ന്​ റെഡ്​ക്രസൻറ് അതോറിറ്റി അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button