KeralaLatest NewsNews

വീട്ടിൽ ഉറക്കിക്കിടത്തിയ കുഞ്ഞിനെ കാണാതായി, തെരച്ചിലിനൊടുവിൽ സംഭവിച്ചത്

ചേരാനല്ലൂർ സ്വദേശികളായ കൊട്ടേപറമ്പിൽ ജയിംസ്–സജിത ദമ്പതികളുടെ ഉറങ്ങിക്കിടന്ന കുട്ടിയെയാണു കാണാതായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. ബസ് ജീവനക്കാരനായ കുട്ടിയുടെ പിതാവ് ജയിംസ് ഉച്ച ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നു പോയ ശേഷം കുട്ടിയെ ഉറക്കി മുറി അടച്ചു അമ്മ സജിത ശുചിമുറിയിൽ പോയി വന്നതിനിടെയാണു കുഞ്ഞിനെ കാണാതായത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സജിത ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽക്കാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായി 20 മിനിറ്റിനു ശേഷം കണ്ടെത്തിയത്.

വീട്ടിൽ നിന്ന് 20 മീറ്ററോളം ദൂരത്തിലുള്ള വർക്ക്ഷോപ്പിന്റെ ഒരുവശത്തുള്ള പുല്ലുപിടിച്ച ഭാഗത്തു നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടി കരയുന്ന ശബ്ദം കേട്ടതു കൊണ്ടാണ് പെട്ടെന്നു കണ്ടെത്താൻ കഴിഞ്ഞത്. വിവരം അറിഞ്ഞു ചേരാനല്ലൂർ പൊലീസും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. കുഞ്ഞിനെ ഉടൻ തന്നെ അമൃത ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിനെ തട്ടികൊണ്ടു പോകാനുള്ള ശ്രമമാണോ നടന്നതെന്നു പരിശോധിക്കുകയാണെന്നും പ്രദേശവാസികളെയും ഇതിലൂടെ പോയവരെയും ചോദ്യം ചെയ്യുമെന്നും ചേരാനല്ലൂർ പൊലീസ് പറഞ്ഞു. നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നുണ്ട്. അടച്ചിട്ട മുറിയിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് എങ്ങനെ 20 മീറ്റർ അകലയുള്ള സ്ഥലത്ത് എത്തിയത് എന്നത് ദുരൂഹതയുണർത്തുന്നതാണ്. ഇതാണ് സംഭവം തട്ടിക്കൊണ്ട് പോകൽ ശ്രമമാണെന്ന സംശയം ഉയർത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button