കാണാതാകുന്ന കുട്ടികൾ കേരളത്തിന്റെ ഒരു സാമൂഹ്യ പ്രശ്നമായി വളരുകയാണ്. ഓരോ കുഞ്ഞും മാതാപിതാക്കൾക്ക് പ്രിയപ്പെട്ടതാണ്. സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ നിന്നും, അമ്മയുടെ അടുക്കല്‍ നിന്നും, വീട്ടില്‍ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ എല്ലാം കുഞ്ഞുങ്ങള്‍ അപ്രത്യക്ഷരാകുന്നു. എങ്ങനെയാണ് ഈ കുഞ്ഞുങ്ങള്‍ അപ്രത്യക്ഷരാകുന്നത്? അവര്‍ക്ക് എന്ത് സംഭവിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി സോഷ്യല്‍ മീഡിയയില്‍ കറുത്ത സ്റ്റിക്കറും ഭിക്ഷാടന മാഫിയയും മറ്റും വലിയ ചര്‍ച്ചയായി മാറുകയും ആരോപണങ്ങള്‍ ഉന്നയിച്ചു അന്യസംസ്ഥാന തൊഴിലാളികളെ നടുറോഡില്‍ മര്‍ദ്ദിക്കുകയും ചെയ്യുന്ന നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.
സംസ്ഥാനത്ത് കാണാതാകുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നു എന്ന് കേരളാ പൊലീസ് സമ്മതിക്കുന്നു. എന്നാല്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതല്ല വര്‍ദ്ധനവിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ജില്ലതോറും വര്‍ദ്ധിച്ചു വരുന്നുവെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ സര്‍വ്വെ വ്യക്തമാക്കുന്നുണ്ട്. പ്രകൃതി വിരുദ്ധം മുതല്‍ തുടങ്ങുന്ന ബാലാ പീഡനം ഭിക്ഷാടനമാഫിയയുടെ കറുത്ത കൈകള്‍ വരെ എത്തി നില്‍ക്കുന്നു. രാജ്യത്ത് ഓരോ 8 മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാവുന്നു എന്നതാണ് ശരാശരി കണക്ക്. എന്നാല്‍ ഇതിനു പിന്നില്‍ തട്ടിക്കൊണ്ട് പോകലോ, ഭിക്ഷാടന മാഫിയയോ അല്ലെന്നാണ് പൊലീസ് പറയുന്നത്. സാമൂഹ്യ സാഹചര്യങ്ങളും മാനസിക സംഘര്‍ഷങ്ങളും കാരണം വീടു വിട്ടിറങ്ങുന്നവരാണ് കാണാതാകുന്ന കുട്ടികളില്‍ ഭൂരിഭാഗമെന്നും പോലീസ് സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം കാണാതായത് 1774 കുട്ടികള്‍. ഇതില്‍ 1725 കുട്ടികളെ കണ്ടത്താനായി. അതിനു മുന്‍പുള്ള വര്ഷം ഏറ്റവുമധികം കാണാതായത് പെൺകുട്ടികളെയാണ്. 2011 ൽ 952 കുട്ടികളെ കാണാതായപ്പോൾ 2013 -ൽ 1208 കുട്ടികളെയാണ് കാണാതായത്. 2014 ൽ 1229 ഉം 2015 ൽ 1630 ഉം 2016 ല്‍ 1194 കുട്ടികളെയാണ് കാണാതായത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം ബാലവിവാഹം എന്നിവ ക്രമാതീതമായി ഈ വര്‍ഷങ്ങളില്‍ വര്‍ദ്ധിച്ചു. 2016ല്‍ മൂന്ന് ബാലവിവാഹങ്ങള്‍ നടന്നു. കഴിഞ്ഞവര്‍ഷം ഇത് 10 ആയി. ലൈംഗിക അതിക്രമം 2016 ല്‍ 109. 2017ല്‍ 125. മാനസികവും ശാരീരികവുമായ ഉപദ്രവം 165ല്‍ നിന്ന് 208 ആയി. കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയതിന് 2016ല്‍ എട്ടും, 2017 ല്‍ 12 ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
സ്ത്രീ പീഢനത്തോടൊപ്പം ഭീതിദമായ ഒരാവസ്ഥാവിശേഷമാന് ഇപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ ഉണ്ടാകുന്നത്. പിഞ്ചുകുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാകുന്ന നരാധമന്മാർ അവരെ കൊലചെയ്യുന്നതിനും മടി കാണിക്കുന്നില്ല എന്ന് നാം ദിവസേന വരുന്ന പത്രവാര്‍ത്തകളിലൂടെ കണ്ടുകഴിഞ്ഞു. കുട്ടികളെ തട്ടിക്കൊണ്ടുപോയി തലപ്പണം ചോദിക്കുന്ന ഏർപ്പാടും നമ്മുടെ നാട്ടിൽ കൂടിവരുന്നു. അരക്കോടിയിലേറെ കുട്ടികൾ 200 ദിവസവും സ്കൂളിൽ പോകുന്നതിൽ നിന്നും അമ്പതു കുട്ടികൾ നഷ്ടപ്പെടുന്നു. എതോമ്മയ്ക്കും തന്റെ മക്കള്‍ ജീവന് തുല്യം തന്നെയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ കേന്ദ്രീകരിച്ചു മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനം വ്യാപകമാകുന്നതായി കഴിഞ്ഞ വർഷം തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. കുട്ടികളെ മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും ആകർഷിക്കുന്ന സംഘങ്ങൾ അവരെ തട്ടിക്കൊണ്ടുപോകാനും മടികാട്ടുന്നില്ല എന്നുവേണം അനുമാനിക്കാൻ.
കുട്ടികളുടെ സംരക്ഷണത്തിനായി ‘ഓപ്പറേഷൻ വാത്സല്യ’, ‘ഓപ്പറേഷൻ സ്‌മൈൽ ‘ എന്നിങ്ങനെ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പാക്കിയിട്ടുണ്ടെങ്കിലും അവയൊന്നും ഉദ്ദേശിച്ച ഫലം ചെയ്യുന്നില്ല. വിദ്യാർഥികളുടെ സംരക്ഷണത്തിന് കാര്യക്ഷമമായി പ്രവർത്തിക്കാൻ പോലീസിനും കഴിയാതെ വരുന്നു. പോലീസ് ആവിഷ്‌കരിക്കുന്ന പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സ്കൂളുകൾക്കും കഴിയാതെ വരുന്നു.
ചാരപ്പണി നടത്തിയതിന് ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന മിസ്സിംഗ് കേസുകള്‍ പരിശോധിച്ചാല്‍ 3നും 4നും ഇടയില്‍ കാണാതാകുന്ന കുട്ടികളെ തട്ടിയെടുക്കുന്ന വലിയ ഒരു മാഫിയ തന്നെ കേരളത്തില്‍ വിലസുന്നുണ്ട് എന്ന് തന്നെ വേണം കരുതാന്‍. എന്നാല്‍ എന്തിനാണ് ഇവര്‍ കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്നത്? തട്ടിയെടുക്കുന്ന ഓരോ കുഞ്ഞിനേയും ക്രൂരമായ അംഗവൈകല്യങ്ങള്‍ വരുത്തിയോ, അവയവ വ്യവസായത്തിനൊ ഇവര്‍ ഉപയോഗിക്കുന്നുണ്ടാവാം. കേരളത്തിലെ പല നഗരങ്ങളിലും ഇതര സംസ്ഥാന ഭിക്ഷാടകരെ കാണാം. റോഡരികിലും,കടത്തിണ്ണയിലും,അന്തിയുറങ്ങുന്നവരേ കണ്ടെത്തി പുനരധിവാസ കേന്ദ്രങ്ങളില്‍ പൊലീസ് എത്തിക്കാറുണ്ടെങ്കിലും ഭിക്ഷാടന സംഘങ്ങളില്‍ പെടുന്നവരേ പിടികൂടാന്‍ അത്രയും ശുഷ്‌കാന്തി കാണിക്കാറില്ല. മാഫിയ സംഘങ്ങളില്‍ നിന്ന് വിഹിതം പറ്റുന്ന നിയമപാലകര്‍ നിയമവും നീതിയും നടപ്പിലാക്കാത്ത കാലത്ത് നമ്മുടെ കുഞ്ഞുങ്ങള്‍ എങ്ങനെ സുരക്ഷിതരാകും. മലപ്പുറത്ത് കുട്ടികളെ തട്ടിയെടുക്കാന്‍ വന്നവനെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം തല്ലിചതച്ച വ്യദ്ധന്‍, പെണ്‍വേഷം ധരിച്ചുവെന്നരോപിച്ച് ട്രാന്‍ജെന്‍ഡറെ പൊതു സമൂഹത്തിന് മുന്‍പില്‍ അപമാനിച്ചവര്‍. കുറ്റവാളികള്‍ പുറത്ത് വിലസുമ്പോള്‍ നിരപരാധികള്‍ ശിക്ഷിക്കപെടുന്നു. തെരുവ് കച്ചവടം നടത്തുന്ന,പാട്ടയും,കുപ്പിയും പെറുക്കി നടക്കുന്ന സാധാരണക്കാരെയും തല്ലി ചതയ്ക്കുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ രക്ഷപ്പെടുന്നു. അവരെ എങ്ങനെ കണ്ടെത്തും? ബദ്ധ ശ്രദ്ധയോടെ വരും തലമുറയെ സംരക്ഷിക്കേണ്ട ചുമതല നമ്മളില്‍ വര്‍ദ്ധിച്ചു വരുന്നു. ഇന്ന് ഉമ്മയും തന്നു പഠിക്കാന്‍ ആവേശത്തോടെ സ്കൂളിലേയ്ക്ക് പോയ കുഞ്ഞ തിരികെ വീട്ടില്‍ എത്തുന്നതുവരെ മനസമാധാനമില്ലാതെ കഴിയുകയാണ് ഓരോ മാതപിതാകളും. അവരുടെ നെഞ്ചിലെ ആധികൂട്ടുന്നതാണ് സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളും. എന്നാല്‍ ഇതിനെതിരെ ശക്തമായ നടപടി കൈകൊള്ളാന്‍ കേരള പോലീസിനോ ഭരണകൂടത്തിനൊ കഴിയുന്നില്ല.
രശ്മി അനില്‍
Post Your Comments