തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകനോട് മോശമായി പെരുമാറിയ മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മാപ്പു പറയണമെന്ന ആവശ്യവുമായി പത്ര പ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വെള്ളാപ്പള്ളി നടേശനെതിരായ വാര്‍ത്താസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമ പ്രവര്ത്തകൻ ശ്രീ. കടവില്‍ റഷീദിനോടാണ് സെൻകുമാർ മോശമായി പെരുമാറിയത്. ഗുണ്ടകളുമായാണ് ടിപി സെന്‍കുമാര്‍ എത്തിയത്. അവര്‍ റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇവര്‍ക്കെതിരെ പൊലീസ് കേസ് എടുക്കണമെന്നും യൂണിയന് ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകരുടെ സഹിഷ്ണുത കൊണ്ടാണ് ഇത് വലിയ അനിഷ്ട സംഭവമായി മാറാത്തത്. സെന്‍കുമാറിന്റെ നിലവിട്ട പെരുമാറ്റം ഇനിമേല്‍ മാധ്യമ പ്രവര്‍ത്തകരോട് വേണ്ട. ഈ സംഭവത്തെ യൂണിയന് ഒരിക്കല്‍ക്കൂടി അപലപിക്കുന്നു. വാര്‍ത്താ സമ്മേളനം നടത്തുന്നവരും മാധ്യമ പ്രവര്‍ത്തകരും ഒഴികെ ആരും വാര്‍ത്താ സമ്മേളന ഹാളില്‍ പ്രവേശിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.
Post Your Comments