തൃശൂര്‍: പ്രധാനമന്ത്രി മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷ. ചാലക്കുടി വി.ആര്. പുരം സ്വദേശി കല്ലുവീട്ടില്‍ ജോഷിയാണു ചാലക്കുടി മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്.രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യന്‍ പൗരനാണെന്നു തെളിയിക്കാന്‍ ഉതകുന്ന ആധികാരിക രേഖകള്‍ വിവരാവകാശ നിയമപ്രകാരം അനുവദിച്ചു നല്‍കണമെന്നാവശ്യപ്പെട്ടാണ് അപേക്ഷ.
നാടാകെ പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്രസര്‍ക്കാറിനെതിരെയും പ്രതിഷേധങ്ങള്‍ ശക്തമാവുന്നതിനിടെയാണ് മോദിയുടെ പൗരത്വരേഖ ചോദിച്ചു വിവരാവകാശ അപേക്ഷയെത്തുന്നത്. പ്രധാനമന്ത്രിയുടെ പൗരത്വരേഖ ലഭിച്ചാല്‍ അതുപ്രകാരം രാജ്യത്തെ ജനങ്ങള്‍ക്കും രേഖ സൂക്ഷിച്ചാല്‍ മതിയല്ലോയെന്നതിനു വേണ്ടിയാണ് അപേക്ഷ നല്‍കിയതെന്നു ജോഷി പ്രതികരിച്ചു.
Post Your Comments