KeralaLatest NewsNews

വാർഡ് വിഭജന ഓർഡിനൻസ്: താൻ റബ്ബർ സ്റ്റാമ്പല്ല; പിണറായി സർക്കാരിനെതിരെ ആഞ്ഞടിച്ച് ഗവർണർ

തിരുവനന്തപുരം: വാർഡ് വിഭജന ഓർഡിനൻസുമായ വിഷയത്തിൽ പിണറായി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ. തന്നെ അറിയിക്കാതെ സൂട്ട് ഹർജിയുമായി പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച സർക്കാരിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും ഗവർണർ കൂട്ടിച്ചേർത്തു. താൻ റബ്ബർ സ്റ്റാമ്പല്ലെന്നും ഗവർണർ പറഞ്ഞു.

2011 സെൻസസ് അനുസരിച്ച് വാർഡുകൾ പുതുക്കി വിഭജിക്കാനായിരുന്നു സർക്കാർ തീരുമാനം. ചുരുങ്ങിയത് ഒരു വാർഡെങ്കിലും ഓരോ തദ്ദേശ സ്ഥാപനങ്ങളിലും കൂടുന്ന രീതിയിലായിരുന്നു ഓർഡിൻസ്. രണ്ടാഴ്ച മുമ്പിറക്കിയ ഓർഡിൻസിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

2011ലെ സെൻസസ് അനുസരിച്ച് വാർഡുകൾ വിഭജിച്ചാൽ ഇനി നടക്കാൻ പോകുന്ന പുതിയ സെൻസസിൽ കെട്ടിടങ്ങളുടെ നമ്പർ ഉൾപ്പെടെ മാറുമെന്നതായിരുന്നു പ്രധാന പരാതി. എന്നാൽ ഈ ആശങ്കക്ക് അടിസ്ഥാനമില്ലെന്ന് സർക്കാർ നൽകിയ വിശദീകരണം ഗവർണർ അംഗീകരിച്ചില്ല

അതേസമയം ഗവർണറും സർക്കാരും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് നിയമമന്ത്രി എ കെ ബാലൻ പ്രതികരിച്ചു. പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാരിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിടാതിരിക്കുന്ന വിഷയത്തിൽ മന്ത്രിമാരുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വിഷയം നിയമവിദഗ്ധരുമായി ആലോചിക്കും. ഓർഡിനൻസിൽ ഒപ്പിടാൻ വീണ്ടും ഗവർണറെ സമീപിക്കാനും ആലോചിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button