Latest NewsNewsIndia

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചുകൊലപ്പെടുത്തി

ബെംഗളൂരു: മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ മർദ്ദിച്ചുകൊലപ്പെടുത്തി. കർണ്ണാടകയിൽ ഹാസൻ ജില്ലയിലെ ഹൊളെനരസിപുരയിൽ കെട്ടിട നിർമ്മാണതൊഴിലാളിയായ ശശിധർ ഏലിയാസ് കുമാറിന്റെ ഭാര്യ പുട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം രാത്രി മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെ മർദ്ദിക്കുകയും മരത്തടികൊണ്ട് അടിക്കുകയും ചെയ്തു. അടുത്ത ദിവസം ഭാര്യ ഉറങ്ങുകയാണെന്ന് കരുതിയ ഇയാൾ ജോലിക്ക് പോയി. ശേഷം പുട്ടമ്മയുടെ ബന്ധുക്കൾ എത്തിയപ്പോഴാണ് മരണപ്പെട്ടതായി അറിയുന്നത്.

Also read : 18 മണിക്കൂര്‍ മഞ്ഞിനടിയില്‍ പുതഞ്ഞുകിടന്ന പെണ്‍കുട്ടി അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തി

തലയ്ക്കടിയേറ്റ പുട്ടമ്മ പരിക്ക് സാരമാക്കാതെ കിടന്നുറങ്ങുകയായിരുന്നു. വഴക്കും അടിപിടിയും സാധാരണ സംഭവമായിരുന്നതിനാൽ ഭാര്യ മരണപ്പെടുമെന്ന് ഏലിയാസ് കരുതിയിരുന്നില്ല. കസ്റ്റഡിയിലെടുത്തെങ്കിലും തലേദിവസം ഭാര്യയെ മർദ്ദിച്ചതുപോലും ഓർത്തെടുക്കാൻ ഇയാൾക്ക് കഴിയുന്നില്ലെന്നും അന്വേഷണത്തിനൊടുവിൽ ഏലിയാസിനെ അറസ്റ്റുചെയ്യുമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button