Latest NewsNewsIndia

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ ഉള്ളിടത്തോളം കാലം തീവ്രവാദം നിലനില്‍ക്കുമെന്ന് ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: “തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരുള്ളിടത്തോളം കാലം തീവ്രവാദം ഇവിടെ നിലനില്‍ക്കും. അവര്‍ തീവ്രവാദികളെ മുന്‍നിര്‍ത്തി നിഴല്‍യുദ്ധം നടത്തും, ആയുധങ്ങള്‍ നിര്‍മിച്ചുനല്‍കും, അവര്‍ക്ക് വേണ്ടി ധനശേഖരണം നടത്തും അങ്ങനെ വരുമ്പോള്‍ നമുക്ക് തീവ്രവാദത്തെ നിയന്ത്രിക്കാന്‍ ആകില്ല” ഇന്ത്യയുടെ പ്രഥമ ചീഫ് ഓഫ് ഡിഫെൻസ് സ്റ്റാഫ് ജനറൽ ബിപിന്‍ റാവത്തിന്റെ വാക്കുകളാണ് ഇത്.

തീവ്രവാദത്തിനെതിരായ യുദ്ധം അവസാനിക്കുന്നില്ല. അത് തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ്. തീവ്രവാദം അവസാനിപ്പിച്ചേ മതിയാകൂ. 2011 സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ച മാര്‍ഗത്തിലൂടെ മാത്രമേ അതിന് സാധിക്കൂ. തീവ്രവാദത്തിനെതിരായ ഒരു ആഗോളയുദ്ധവുമായി മുന്നോട്ടുപോകാമെന്നാണ് അവര്‍ പറയുന്നത്. അപ്രകാരം ചെയ്യണമെങ്കില്‍ നിങ്ങള്‍ തീവ്രവാദികളെ ഒറ്റപ്പെടുത്തണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ നല്‍കണം.’ റാവത്ത് പറഞ്ഞു.

ALSO READ: കൊടും ഭീകരന്മാർക്കൊപ്പം അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ ദേവീന്ദർ സിംഗിന് സമ്മാനിച്ച പൊലീസ് മെഡൽ പിൻവലിച്ചു

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തിന് കഠിനമായ ശിക്ഷ നല്‍കിയേ മതിയാകൂ. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ് ഒരു നല്ല മാര്‍ഗമെന്ന് എനിക്ക് തോന്നുന്നു. നയതന്ത്രപരമായ ഒറ്റപ്പെടുത്തല്‍. നിങ്ങള്‍ അത് ചെയ്‌തേ മതിയാകൂ.’- റാവത്ത് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button