![](/wp-content/uploads/2020/01/car-2.jpg)
തിരുവനന്തപുരം: വധൂവരന്മാര് സഞ്ചരിച്ച കാറും എതിരെ വന്ന ഓട്ടോയും ഇടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. കല്യാണം കഴിഞ്ഞു മടങ്ങുകയായിരുന്ന വധുവരന്മാര് സഞ്ചരിച്ച് കാറും എതിരെ വന്ന ഓട്ടോയും ഇടിച്ചു ഓട്ടോഡ്രൈവര്‍ ഷെഫീക്, ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരി ഇലവുപാലം താന്നിമൂട് സെറ്റില്‍മെന്റിലെ വിജയമ്മ(മണിച്ചി) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വിജയമ്മയ്ക്ക് തലയില്‍ പരുക്കുണ്ട്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാറില്‍ സഞ്ചരിച്ച വധൂവരന്മാരടക്കം ആര്‍ക്കും പരുക്കില്ല. മൂന്ന് മണിയോടെ ഇലവുപാലത്തിനു സമീപത്താണ് അപകടം. പാലോട്ടേക്ക് വരുകയായിരുന്ന ഓട്ടോയിലാണ് കാര്‍ ഇടിച്ചത്. ഓട്ടോയും തകര്‍ന്നിട്ടുണ്ട്. റോഡിന്റെ വലതു വശത്തേക്ക് വന്ന കാര്‍ വൈദ്യുതി പോസ്റ്റും തകര്‍ത്തിട്ടുണ്ട്.
Post Your Comments