KeralaLatest NewsNews

സന്ധ്യയ്ക്ക് മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് വീടിനു പുറത്തെത്തി : ഇടവഴിയിലെത്തിയ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു

ആലപ്പുഴ : സന്ധ്യയ്ക്ക് മുട്ടിലിഴഞ്ഞ് പിഞ്ചുകുഞ്ഞ് വീടിനു പുറത്തെത്തി. ഇടവഴിയിലെത്തിയ കുഞ്ഞ് കാര്‍ ഇടിച്ച് മരിച്ചു. ആലപ്പുഴയിലാണ് സംഭവം.
സന്ധ്യക്ക് അമ്മ വിളക്ക് കത്തിക്കുന്നതിനിടെയാണ് കുഞ്ഞ് മുട്ടിലിഴഞ്ഞ് ഇടവഴിയിലേക്കിറങ്ങിയത്. ആലപ്പുഴ കരളകം വാര്‍ഡില്‍ കൊച്ചുവെളിയില്‍ കണ്ടത്തില്‍ രാഹുല്‍ ജി കൃഷ്ണന്റെ മകള്‍ ശിവാംഗി (പൊടി_ ഒമ്ബതുമാസം) ആണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് 6.20നായിരുന്നു സംഭവം. ഓട്ടോ തൊഴിലാളിയായ രാഹുല്‍ സനാതനം വാര്‍ഡില്‍ സായികൃപയില്‍ വീട്ടില്‍ ഒന്നരവര്‍ഷമായി വാടകയ്ക്ക് താമസിക്കുകയാണ്. വഴിയോട് ചേര്‍ന്നുള്ള വീടിന് ഗേറ്റില്ല.

വളവിലാണ് വീട്. ഇരുട്ടുപരന്നതിനാല്‍ കുട്ടി പുറത്തിറങ്ങിയത് ആരുംകണ്ടില്ല. അപകടം നടന്ന ഉടന്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അമ്മ: കാര്‍ത്തിക. സഹോദരി: ശിഖന്യ.

shortlink

Related Articles

Post Your Comments

Related Articles


Back to top button